അമ്മയുടെ ജന്മദിനത്തില്‍ ദീപയുടെ പുതിയ സംഘടന;'എംജിആര്‍ അമ്മ ദീപ പേരവൈ'...തിരഞ്ഞെടുപ്പില്‍ മത്സരിക്കും
ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതായും ദീപ ജയകുമാര്‍ വ്യക്തമാക്കി.
ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ പുതിയ രാഷട്രീയ സംഘടന പ്രഖ്യാപിച്ചു. എംജിആര്‍ അമ്മ ദീപ പേരവൈ എന്നാണ് സംഘടനയുടെ പേര്. ജയലളിതയുടെ ജന്മദിനത്തിലായിരുന്നു ദിപയുടെ പുതിയ സംഘടനയുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്നും ദീപ പറഞ്ഞു. വിശ്വാസവഞ്ചകരാണ് നിലവില്‍ തമിഴ്‌നാട് സര്‍ക്കാരിലും അണ്ണാ ഡിഎംകെയിലും പ്രവര്‍ത്തിക്കുന്നത്. ഇവരെ സര്‍ക്കാരില്‍ നിന്ന് പുറത്താക്കുകയാണ് തന്റെ ലക്ഷ്യം. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംഘടന മത്സരിക്കുമെന്നും ദീപ പ്രഖ്യാപിച്ചു. അതേസമയം, ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം, അതിനാല്‍ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതായും അവര്‍ വ്യക്തമാക്കി.

എഐഎഡിഎംകെ എന്ന പാര്‍ട്ടിയെ ചിലരെല്ലാം ചേര്‍ന്ന് ഹൈജാക്ക് ചെയ്തിരിക്കുകായാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി പളനിസ്വാമിയല്ലെന്നും ദീപ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ, ദീപയും അനുനായികളും പനീര്‍ശെല്‍വത്തോടൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications