കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴകത്ത് വഴിത്തിരിവ്!! ദീപയുടെ ഭര്‍ത്താവ് പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നു! ദീപയുമായി പിരിഞ്ഞു, കാരണം

പാര്‍ട്ടിക്കുള്ളില്‍ സ്വാതന്ത്ര്യം നഷ്ടമായിരിക്കുകയാണെന്നും അതിനാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെന്നും മാധവന്‍ വ്യക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാറിന്റെ ഭര്‍ത്താവ് കെ. മാധവന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നു. ആര്‍കെ നഗറില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തത്തിലൊരു നീക്കം ഉണ്ടായിരിക്കുന്നത്.

ജയലളിതയുടെ 69ാം ജന്മദിനാഘോഷ വേളയിലാണ് ദീപ എംജിആര്‍ അമ്മ ദീപ പേരവൈ പാര്‍ട്ടി രൂപീകരിച്ചത്. ഇതില്‍ നിന്ന് രാജിവച്ച ശേഷമാണ് മാധവന്‍ പൂതിയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ദീപയുടെ പാര്‍ട്ടി രൂപീകരണത്തില്‍ മാധവനും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ജയലളിതയുടെ സ്മൃതി മണ്ഡപത്തില്‍ ആദരം അര്‍പ്പിച്ചു കൊണ്ടാണ് മാധവന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

 സ്വാതന്ത്ര്യം നഷ്ടമായി

സ്വാതന്ത്ര്യം നഷ്ടമായി

ദീപയെ ദുഷ്ട ശക്തികള്‍ പിടികൂടിയിരിക്കുന്നുവെന്നാരോപിച്ചാണ് മാധവന്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ സ്വാതന്ത്ര്യം നഷ്ടമായിരിക്കുകയാണെന്നും അതിനാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെന്നും മാധവന്‍ വ്യക്തമാക്കി.

 പേര് പിന്നീട്

പേര് പിന്നീട്

ആര്‍കെ നഗറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മാധവന്‍ ആര്‍കെ നഗറില്‍ നിന്ന് മത്സരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിതക്കും.തന്റേത് രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ദീപയുടേത് രാഷ്ട്രീയ വേദിയാണെന്നും അദ്ദേഹം പറഞ്ഞു.

 ഉന്നതരുടെ പിന്തുണ

ഉന്നതരുടെ പിന്തുണ

ജയലളിതയുടെ സ്മാരകത്തില്‍ ആദരമര്‍പ്പിച്ച ശേഷമാണ് പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം അറിയിച്ചത്. ജയലളിതയുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് തന്നെയാണ് ദീപയും പാര്‍ട്ടി പ്രഖ്യാപിച്ചത്.

 ജനങ്ങളുമായി സംവദിച്ച്

ജനങ്ങളുമായി സംവദിച്ച്

ദുഷ്ട ശക്തികളെന്ന് മാധവന്‍ പറയാതെ പറയുന്നത്് ഡിഎംകെയെ കുറിച്ചാണെന്നാണ് സൂചനകള്‍. മൂന്നു മാസത്തോളം ജനങ്ങളുമായി സംവദിച്ചും ആളുകളുടെ പിന്തുണ തേടിയുമാണ് തീരുമാനം എടുത്തിരിക്കുന്നതെന്നാണ് മാധവന്‍ പറയുന്നു.

 വീടുമാറില്ല

വീടുമാറില്ല

പുതിയ പാര്‍ട്ടി ഉണ്ടാക്കിയതിന്റെ പേരില്‍ ദീപയുമായി വ്യക്തപരമായ പ്രശ്‌നങ്ങളില്ലെന്നും ദീപയ്‌ക്കൊപ്പം തന്നെ വീട്ടില്‍ താമസിക്കുമെന്നും മാധവന്‍ വ്യക്തമാക്കുന്നു.

 ജയലളിതയുടെ ജന്മദിനാഘോഷം

ജയലളിതയുടെ ജന്മദിനാഘോഷം

ജയലളിതയുടെ 69ാം ജന്മദിനത്തിലാണ് ദീപ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ജയലളിതയുടെ മരണത്തിനു പിന്നാലെയുണ്ടായ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായിട്ടാണ് ദീപ പാര്‍ട്ടി രൂപീകരിച്ചത്.

English summary
In a major setback to late former Tamil Nadu chief minister J Jayalalithaa’s niece Deepa Jayakumar, husband K. Madhavan has announced he would quit the political outfit and start his own party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X