ജയലളിതയുടെ മരുമകള്‍ ദീപയെ എഐഎഡിഎംകെയിലേക്ക് ക്ഷണിച്ച് ശശികലയുടെ ഭര്‍ത്താവ്
തഞ്ചാവൂര്‍: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രഖ്യാപിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിനെ എഐഎഡിഎംകെയിലേക്ക് ക്ഷണിച്ച് പാര്‍ട്ടി അധ്യക്ഷ ശശികലയുടെ ഭര്‍ത്താവ് എം. നടരാജന്‍. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന ദീപയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടരാജന്റെ പ്രതികരണം.
ദീപ എഐഎഡിഎംകെയില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നടരാജന്‍ പറഞ്ഞു. ദീപയും അവരുടെ സഹോദരന്‍ ദീപക്കും ഞങ്ങളുടെ കുട്ടികളാണ്. ചില രാഷ്ട്രീയക്കാര്‍ ദീപയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും നടരാജന്‍ പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം നേരത്തെ ദീപ സൂചിപ്പിച്ചിരുന്നു. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ദീപ വ്യക്തമാക്കിയിരുന്നു.

ശശികല പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് എത്തിയത് നേരത്തെ തന്നെ ദീപ എതിര്‍ത്തിരുന്നു. എഐഎഡിഎംകെയില്‍ ചേരുകയാണെങ്കില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കാനാകും ദീപയുടെ ശ്രമം. അതുകൊണ്ടുതന്നെ ദീപയെ എഐഎഡിഎകെയില്‍ എടുക്കേണ്ടതില്ലെന്നാണ് ശശികലയുടെ തീരുമാനം. അതേസമയം, ദീപയുടെ സഹോദരന്‍ ശശികലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications