Get Updates
Get notified of breaking news, exclusive insights, and must-see stories!

താരറാണി ദീപിക പദുക്കോണ്‍ ആ കത്ത് വായിച്ചപ്പോള്‍ കരഞ്ഞു

ബോളിവുഡ് താരറാണി ദീപിക പദുക്കോണ്‍ അവാര്‍ഡ് ദാന ചടങ്ങിനിടെ വികാരഭരിതയായി. 61ാമത് ഫിലിം ഫെയര്‍ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് ദീപിക കാണികള്‍ക്കുമുന്നില്‍ കരഞ്ഞത്. 'പികു' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങാനെത്തിയതായിരുന്നു ദീപിക. അവാര്‍ഡ് വാങ്ങിയ താരം സദസിനു മുന്‍പാകെ ഒരു കത്ത് വായിക്കുകയുണ്ടായി.

കത്ത് വായ്ക്കുമ്പോള്‍ ദീപികയുടെ തൊണ്ടയിടറി, കൈകള്‍ വിറച്ചു. ദീപിക തന്റെ അച്ഛന്റെ കത്താണ് കാണികള്‍ക്കുമുന്നില്‍ തുറന്നു വായിച്ചത്. ബാഡ്മിന്റണ്‍ താരമായ പ്രകാശ് പദുകോണ്‍ തന്റെ മകളായ ദീപികയ്ക്ക് അയച്ച കത്താണ് ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയെ കണ്ണീരണിയിച്ചത്.

ദീപിക കരഞ്ഞു ഒപ്പം കാണികളും

ദീപിക കരഞ്ഞു ഒപ്പം കാണികളും

61ാമത് ഫിലിം ഫെയര്‍ അവാര്‍ഡ് ദാന ചടങ്ങിനിടെ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ കരഞ്ഞു.

കത്ത് വായിച്ചപ്പോള്‍

കത്ത് വായിച്ചപ്പോള്‍

കത്ത് വായ്ക്കുമ്പോള്‍ ദീപികയുടെ തൊണ്ടയിടറി, കൈകള്‍ വിറച്ചു. ദീപിക തന്റെ അച്ഛന്റെ കത്താണ് കാണികള്‍ക്കുമുന്നില്‍ തുറന്നു വായിച്ചത്.

കത്തിലെ വരികള്‍

കത്തിലെ വരികള്‍

'എത്ര ഉയരങ്ങളില്‍ നീ എത്തിയാലും സ്‌ക്രീനില്‍ മാത്രമാണ് നീ താരം, ഞങ്ങള്‍ക്കെന്നും നീ പ്രിയപ്പെട്ട മകളാണ്'. പ്രകാശ് പദുക്കോണിന്റെ കത്തിലെ വരികളാണിത്. ഇതു വായിച്ചപ്പോള്‍ ദീപിക മാത്രമല്ല ഒപ്പം അച്ഛനും മറ്റ് താരങ്ങളും വികാരഭരിതരായി.

സൗഹൃദം

സൗഹൃദം

ദീപികയും അച്ഛന്‍ പ്രകാശ് പദുക്കോണും തമ്മിലുള്ള ആത്മബന്ധം ആരാധകര്‍ക്ക് അറിയാം. ഇരുവരും ഒന്നിച്ചഭിനയിച്ച പരസ്യം തന്നെ അതിനുദാഹരണമാണ്. ഇരുവരും സുഹൃത്തുക്കളെ പോലെയാണെന്നും അറിയാം.

ഉപദേശം

ഉപദേശം

പ്രകാശ് പദുക്കോണ്‍ തന്റെ ജീവിത അനുഭവങ്ങളും കത്തില്‍ എഴുതിയിരുന്നു. മകള്‍ക്കുള്ള ഉപദേശങ്ങളും കത്തിലുണ്ടായിരുന്നു. നിറമിഴികളോടെയാണ് ദീപിക കത്ത് വായിച്ചത്.

rn

അവാര്‍ഡ് അച്ഛനമ്മമാര്‍ക്ക് സമര്‍പ്പിക്കുന്നു

തനിക്ക് കിട്ടിയ അവാര്‍ഡ് അച്ഛനും അമ്മയ്ക്കും സമര്‍പ്പിക്കുന്നുവെന്നും ദീപിക പറഞ്ഞു. കത്ത് വായിച്ച് കണ്ണുകള്‍ നിറയുന്ന ദീപികയെ കാണാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യൂ.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+