കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപിക പദുകോൺ ജെഎൻയുവിൽ: വിദ്യാർത്ഥികൾക്ക് ഐക്യധാർഢ്യം, സിനിമ ബഹിഷ്കരിക്കാൻ ബിജെപി നേതാവിന്റെ ആഹ്വാനം

Google Oneindia Malayalam News

Recommended Video

cmsvideo
Deepika Padukone visits JNU to show solidarity with students | Oneindia Malayalam

ദില്ലി: ജെഎൻയുവിൽ വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെ സർവ്വകലാശാല സന്ദർശിച്ച് ദീപിക പദുകോൺ. ചൊവ്വാഴ്ച വൈകിട്ട് 7.45ഓടെയാണ് ദീപിക ജെഎൻയുവിലെത്തി വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. ജെഎൻയുഎസ് യു പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ 34ഓളം വിദ്യാർത്ഥികൾക്കാണ് ഞായറാഴ്ചത്തെ സംഘർഷത്തിൽ പരിക്കേറ്റത്. ക്യാമ്പസിലെത്തി പത്ത് മിനിറ്റോളം വിദ്യാർഥികൾക്കൊപ്പം ചെലവഴിച്ച ശേഷമാണ് ദീപിക മടങ്ങിയത്.

ദൈനിക് ഭാസ്‌കര്‍ സ്വര ഭാസ്‌കറിനേക്കാള്‍ വിറ്റ് പോകുമെന്ന് സംവിധായകന്‍... ചുട്ടമറുപടിയുമായി നടി!!ദൈനിക് ഭാസ്‌കര്‍ സ്വര ഭാസ്‌കറിനേക്കാള്‍ വിറ്റ് പോകുമെന്ന് സംവിധായകന്‍... ചുട്ടമറുപടിയുമായി നടി!!

ഞായറാഴ്ച വൈകിട്ട് മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ സംഘമാണ് വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. സർവകലാശാലയുടെ പ്രധാന കവാടത്തിലൂടെ അകത്ത് കടന്ന സംഘം വിദ്യാർത്ഥികളെ വടിയും ഇരുമ്പുദണ്ഡുകളുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സർവ്വകലാശാലക്കുള്ളിലെ വസ്തുവകകൾ തല്ലിത്തകർക്കുകയും ചെയ്തിരുന്നു.

deepikapadukon-15

ആക്രമിക്കപ്പെട്ട് രക്തമൊലിക്കുന്ന ഐഷി ഘോഷിന്റെയും പ്രൊഫസർ സുചിത്ര സെന്നിന്റെയും ചിത്രങ്ങൾ ഞായറാഴ്ച രാത്രി തന്നെ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതോടെ നിരവധി ബോളിവുഡ് താരങ്ങളാണ് ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഏറ്റവും പുതിയ സിനിമ ചപ്പാക്കിന്റെ പ്രമോഷനായി ദില്ലിയിലെത്തിയ ദീപിക കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് വിദ്യാർത്ഥികൾക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് ക്യാമ്പസിലെത്തിയത്. ആസാദി മുദ്രാവാക്യങ്ങളുമായാണ് വിദ്യാർത്ഥികൾ ദീപികയെ വരവേറ്റത്. വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ട സബർമതി ഹോസ്റ്റലിന് സമീപത്താണ് ദീപിക എത്തിയത്.

ദീപികയുടെ ചിത്രങ്ങൾ ട്വിറ്ററിൽ വൈറലായതോടെ എന്നാൽ ജെഎൻയു വിദ്യാർത്ഥികൾക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചതോടെ ദീപികയുടെ സിനിമകൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗ രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച ബോളിവുഡ് താരങ്ങളായ തപ്സീ പന്നു, അനുരാഗ് കശ്യപ്, സോയാ അക്തർ, വിശാൽ ഭരദ്വാജ്, അനുഭവ് സിൻഹ, റിച്ച ഛദ്ദ, അലി ഫസൽ, എന്നിവരാണ് മുംബൈയിൽ ജെഎൻയു അക്രമണത്തിൽ അപലപിച്ചുകൊണ്ട് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിലാണ് പ്രതിഷേധം സംഘടപ്പിച്ചത്. ജെഎൻയു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചൊവ്വാഴ്ച ഹിന്ദു രക്ഷാ ദളിന്റെ പിങ്കി ചൌധരി രംഗത്തെത്തിയിരുന്നു.

English summary
Deepika Padukone visits JNU to support students after attack, BJP leader says boycott her films
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X