ദീപോത്സവം: പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ അയോധ്യയില്‍ 15 ലക്ഷത്തിലധികം വിളക്കുകള്‍ തെളിയും
ന്യൂഡൽഹി: ദീപോത്സവത്തിന്റെ ഭാഗമായി 15 ലക്ഷത്തിലധികം ദീപങ്ങൾ ഇന്ന് അയോധ്യയിൽ തെളിയും. ദീപോത്സവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വൈകീട്ട് ആറരയോടെ സരയൂ നദീയുടെ തീരത്താണ് ദീപോത്സവും നടക്കുക.
ദീപോത്സവത്തിൽ പ്രധാനമന്ത്രി ആദ്യമായാണ് നേരിട്ടി പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത നൃത്തരൂപങ്ങളുള്ള അഞ്ച് ആനിമേറ്റഡ് ടാബ്ലോകളും പതിനൊന്ന് രാമലീല ടാബ്ലോകളും ദീപോത്സവത്തിൽ ഉണ്ടാവും.

സരയൂ നദിയുടെയും 37 ഘാട്ടുകളുടെയും തീരത്തുള്ള രാം കി പൈഡിയിൽ ഇതിനകം 15 ലക്ഷം മൺവിളക്ക് സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ മൺവിളക്കുകൾ തെളിച്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കാനും അയോധ്യ ഭരണകൂടത്തിന് നീക്കമുണ്ടെന്നാണ് റിപ്പോർട്ട്. 2021ൽ ദീപോത്സവത്തിൽ 9,41,551 ദീപങ്ങൾ തെളിച്ച് അയോധ്യ ഭരണകൂടം ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു. എന്നിരുന്നാലും, മഹാശിവരാത്രിയിൽ ഉജ്ജയിൻ 11,71,78 ദീപങ്ങൾ കത്തിച്ചപ്പോൾ റെക്കോർഡ് തകർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നതനുസരിച്ച്, വൈകുന്നേരം അഞ്ച് മണിക്ക് മോദി ഭഗവാൻ ശ്രീ രാംലാല വിരാജ്മാന്റെ ദർശനവും പൂജയും നടത്തും, തുടർന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര സ്ഥലത്ത് എത്തും. വൈകുന്നേരം 5:45 ന്, അദ്ദേഹം പ്രതീകാത്മക ഭഗവാൻ ശ്രീരാമന്റെ രാജ്യാഭിഷേകം നടത്തും, വൈകുന്നേരം 6:30 ഓടെ അദ്ദേഹം സരയൂ നദിയിലെ ന്യൂഘട്ടിൽ ആരതിക്ക് സാക്ഷ്യം വഹിക്കും.
തുടർന്ന് തുടർന്നു ദീപോത്സവം ആഘോഷങ്ങൾ ആരംഭിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടാകും, രാമക്ഷേത്രത്തിൻറെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പ്രധാന ക്ഷേത്ര കെട്ടിടത്തിൻറെ അടിത്തറ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ക്ഷേത്ര നിർമ്മാണം 21 അടി ഉയരത്തിൽ എത്തിയിരിക്കുകയാണിപ്പോൾ. അടുത്ത വർഷം ഡിസംബറോടുകൂടി ക്ഷേത്രത്തിൻറെ ഒരു ഭാഗം തീർഥാടകർക്കായി തുറന്നു നൽകുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
അതേസമയം, രാമക്ഷേത്രത്തിൻറെ നിർമ്മാണം പുരോഗമിക്കുകയാണ്. പ്രധാന ക്ഷേത്ര കെട്ടിടത്തിൻറെ അടിത്തറ നിർമ്മാണം പൂർത്തിയായി. ക്ഷേത്ര നിർമ്മാണം 21 അടി ഉയരത്തിൽ എത്തിയിരിക്കുകയാണിപ്പോൾ. അടുത്ത വർഷം ഡിസംബറോടുകൂടി ക്ഷേത്രത്തിൻറെ ഒരു ഭാഗം തീർഥാടകർക്കായി തുറന്നു നൽകുമെന്നാണ് വിവരം.












Click it and Unblock the Notifications