കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ്: പണികൊടുത്തത് നരേന്ദ്രമോദിയെ നീരവ് മോദിയോട് ഉപമിച്ചത്!

Google Oneindia Malayalam News

ഗൊരഖ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തിക്കേസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന് കാണിച്ചാണ് രാഹുലിനെതിരെ അപകീര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദില്ലിയില്‍ അടുത്ത കാലത്ത് നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നാഷണല്‍ കോണ്‍ക്ലേവില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയെയും തമ്മില്‍ താരതമ്യം ചെയ്തുുവെന്നതാണ് കേസിന് അടിസ്ഥാനം. ബിജെപി നേതാവ് ശലഭ് മണി ത്രിപാഠിയാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ കേസ് നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷ നിമയത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരം ഡിയോറിയ ജില്ലയിലെ ഫാസ്റ്റ്ട്രാക്ക് കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏപ്രില്‍ അ‍ഞ്ചിനാണ് കേസില്‍ വാദം കേള്‍ക്കുക.

<strong>സിദ്ധരാമയ്യ കുരുക്കില്‍, വോട്ടര്‍മാര്‍ക്ക് പണം നല്‍കി, തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ പരാതി!!</strong>സിദ്ധരാമയ്യ കുരുക്കില്‍, വോട്ടര്‍മാര്‍ക്ക് പണം നല്‍കി, തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ പരാതി!!

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്ത്യ വിട്ട നീരവ് മോദിയും തമ്മിലുള്ള സാമ്യതകളെക്കുറിച്ചുള്ള രാഹുലിന്റെ പ്രതികരണമാണ് കേസിലെത്തിച്ചത്. ത്രിപാഠിയെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മോദിയെന്നാല്‍ അഴിമതിയുടെ പ്രതീകമായിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ക്ലേവില്‍ വച്ച് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

rahul-gandhi

രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ബിജെപി പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അതുകൊണ്ടാണ് ഡിയോറിയ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയെ കേസുമായി സമീപിച്ചതെന്നും രാജ്യത്തെ വികസനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെയും സര്‍ക്കാര്‍ നയങ്ങളെയും വിമര്‍ശിച്ച് രംഗത്തെത്തിയത്. അഴിമതി പരിശോധിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു. മാര്‍ച്ച് 16ന് ദില്ലിയില്‍ വെച്ചാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് തങ്ങളുടെ കടമയാണ്. അത് സംബന്ധിച്ച് പ്രതികരിക്കുന്നത് തുടരുമെന്നും കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അന്‍വര്‍ ഹുസൈന്‍ പ്രതികരിച്ചു. കേസുകള്‍ അഭിമുഖീകരിക്കാനും രാജ്യത്തിന് വേണ്ടി ജയിലില്‍ പോകാനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

English summary
A defamation case has been registered against Congress chief Rahul Gandhi for allegedly making derogatory remarks against Prime Minister Narendra Modi during Congress party's National Conclave which was held in New Delhi recently.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X