പോര് മുറുകുന്നു: കേസ് നല്കി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ജെയ്റ്റ്ലിയോട് കെജ്രിവാള്
ദില്ലി: എ എപിയെ മാനനഷ്ട കേസു നല്കി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് അരുണ്‍ ജെയ്റ്റ്ലിയോട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് അരവിന്ദ് കെജ്രിവാള് ധനമന്ത്രിയെ വെല്ലുവിളിച്ചിരിക്കുന്നത്.
അരുണ്‍ ജെയ്റ്റിലിയുടെ കാലയളവില്‍ ക്രിക്കറ്റ് അഴിമതിയുടെ തെളിവുകളാണ് ബി ജെ പി എം പി കീര്‍ത്തി ആസാദ് പുറത്തു വിട്ടത്. വിക്കിലീക്സ് ഫോര്‍ ഇന്ത്യ എന്ന പേരിലുള്ള സംഘം നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് കീര്‍ത്തി ആസാദ് പുറത്തു വിട്ടത്.

കേസ് നല്കി പേടിപ്പിക്കേണ്ട
എഎപിയെ മാനനഷ്ടത്തിന് കേസ് നല്കി പേടിപ്പിക്കേണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിയോട് അരവിന്ദ് കെജ്രിവാള്.

കെജ്രിവാളിന്റെ വെല്ലുവിളി
അന്വേഷണ കമ്മീഷനു മുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ അരുണ്‍ ജെയ്റ്റിലിയെ ദില്ലി മുഖ്യമന്ത്രി വെല്ലുവിളിച്ചു.

പോരാട്ടം തുടരും
അഴിമതിക്കെതിരായ ആം ആദ്മി പാര്‍ട്ടിയുടെ പോരാട്ടം തുടരുമെന്ന് കെജ്രിവാള് ട്വിറ്ററില്‍ കുറിച്ചു.

കെജ്രിവാളിനെതിരെ മാനനഷ്ടക്കേസ്
ഡിഡിസിഎ അഴിമതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ അരവിന്ദ് കെജ്രിവാളടക്കം അഞ്ചുപേര്‍ക്കെതിരെ അരുണ്‍ ജെയ്റ്റ്ലി മാനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്. 10 കോടി രൂപയാണ് ആവശ്യപ്പെട്ടത്.

കേസുകള്‍ നല്‍കിയിരിക്കുന്നത്
അരവിന്ദ് കെജ്രിവാളിനെതിരെ രണ്ടു കോടതികളിലായാണ് കേസ് നല്‍കിയിരിക്കുന്നത്. സിവില്‍, ക്രിമിനല്‍ വകുപ്പുകളിലാണ് കേസ്.

അന്വേഷണ സംഘം
മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications