കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോര് മുറുകുന്നു: കേസ് നല്‍കി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ജെയ്റ്റ്ലിയോട് കെജ്രിവാള്‍

  • By Siniya
Google Oneindia Malayalam News

ദില്ലി: എ എപിയെ മാനനഷ്ട കേസു നല്‍കി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലിയോട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് അരവിന്ദ് കെജ്രിവാള്‍ ധനമന്ത്രിയെ വെല്ലുവിളിച്ചിരിക്കുന്നത്.

അരുണ്‍ ജെയ്റ്റിലിയുടെ കാലയളവില്‍ ക്രിക്കറ്റ് അഴിമതിയുടെ തെളിവുകളാണ് ബി ജെ പി എം പി കീര്‍ത്തി ആസാദ് പുറത്തു വിട്ടത്. വിക്കിലീക്‌സ് ഫോര്‍ ഇന്ത്യ എന്ന പേരിലുള്ള സംഘം നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് കീര്‍ത്തി ആസാദ് പുറത്തു വിട്ടത്.

കേസ് നല്‍കി പേടിപ്പിക്കേണ്ട

കേസ് നല്‍കി പേടിപ്പിക്കേണ്ട

എഎപിയെ മാനനഷ്ടത്തിന് കേസ് നല്‍കി പേടിപ്പിക്കേണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിയോട് അരവിന്ദ് കെജ്രിവാള്‍.

കെജ്രിവാളിന്റെ വെല്ലുവിളി

കെജ്രിവാളിന്റെ വെല്ലുവിളി

അന്വേഷണ കമ്മീഷനു മുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ അരുണ്‍ ജെയ്റ്റിലിയെ ദില്ലി മുഖ്യമന്ത്രി വെല്ലുവിളിച്ചു.

പോരാട്ടം തുടരും

പോരാട്ടം തുടരും

അഴിമതിക്കെതിരായ ആം ആദ്മി പാര്‍ട്ടിയുടെ പോരാട്ടം തുടരുമെന്ന് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

കെജ്രിവാളിനെതിരെ മാനനഷ്ടക്കേസ്

കെജ്രിവാളിനെതിരെ മാനനഷ്ടക്കേസ്

ഡിഡിസിഎ അഴിമതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ അരവിന്ദ് കെജ്രിവാളടക്കം അഞ്ചുപേര്‍ക്കെതിരെ അരുണ്‍ ജെയ്റ്റ്‌ലി മാനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്. 10 കോടി രൂപയാണ് ആവശ്യപ്പെട്ടത്.

കേസുകള്‍ നല്‍കിയിരിക്കുന്നത്

കേസുകള്‍ നല്‍കിയിരിക്കുന്നത്

അരവിന്ദ് കെജ്രിവാളിനെതിരെ രണ്ടു കോടതികളിലായാണ് കേസ് നല്‍കിയിരിക്കുന്നത്. സിവില്‍, ക്രിമിനല്‍ വകുപ്പുകളിലാണ് കേസ്.

അന്വേഷണ സംഘം

അന്വേഷണ സംഘം

മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

English summary
Defamation Cases Will Not Scare AAP Kejriwal Says to Arun Jaitley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X