Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയാഖാന്റെ അമ്മയ്‌ക്കെതിരെ 100 കോടിരൂപ മാനനഷ്ടക്കേസുമായി പഞ്ചോളി കുടുംബം

മുംബൈ: ദുരൂഹ രീതിയില്‍ മരിച്ച ബോളിവുഡ് നടി ജിയാഖാന്റെ മാതാവിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്. ജിയയുടെ മുന്‍ കാമുകന്‍ സൂരജ് പഞ്ചോളിയുടെ മാതാപിതാക്കളായ ആദിത്യ പഞ്ചോലിയും സറീന വഹാബും മകള്‍ സനയും ചേര്‍ന്നാണ് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. ജിയയുടെ മാതാവ് യുകെ പൗരത്വമുള്ള റാബിയ ഖാന്‍ ട്വിറ്ററിലൂടെ തങ്ങളുടെ കുടുംബത്തെ അപമാനിക്കുന്നുവെന്ന് കാട്ടി മുംബൈ ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍ച്ചിച്ചത്.

മാര്‍ച്ച് നാലിനും മേയ് ഒന്നിനും ഇടയിലുള്ള ദിവസങ്ങളില്‍ 18 ട്വീറ്റുകള്‍ റാബിയ ഖാന്‍ നടത്തിയെന്നാണ് പഞ്ചോളി കുടുംബത്തിന്റെ ആക്ഷേപം. ജിയാഖാന്റെ ആത്മഹത്യാ കുറിപ്പില്‍ സൂരജ് പഞ്ചോളിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ജിയയുമായി സൂരജ് അടുപ്പത്തിലാവുകയും പിന്നീട് വേര്‍പിരിയുകയും ചെയ്തതാണ് മരണത്തിന് കാരണമായതെന്നാണ് ജിയയുടെ കുറിപ്പില്‍ പറയുന്നത്.

jiah-khan-mother

ഗര്‍ഭിണിയായിരുന്ന ജിയയെ ബലംപ്രയോഗിച്ച് അബോര്‍ഷന്‍ ചെയ്യിച്ചതായും സൂചനയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കേസ് അന്വേഷിച്ച സൂരജിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. അതിനിടെ ജിയാഖാന്റെ മാതാവിന്റെ ഹര്‍ജിയെ തുടര്‍ന്ന് കേസ് കഴിഞ്ഞദിവസം സിബിഐയ്ക്ക് വിട്ടിരുന്നു.

ജിയയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് റാബിയാഖാന്റെ ആരോപണം. കേസില്‍ ഉന്നത ഇടപെടലുകളുണ്ടായെന്നും അതുകൊണ്ട് സിബിഐ അന്വേഷണം വേണമെന്നും അവര്‍ ആവശ്യമുന്നയിച്ചു. കേസ് ഏറ്റെടുക്കാന്‍ സിബിഐ ആദ്യം വിസമ്മതിച്ചെങ്കിലും കോടതിയുടെ കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് കേസ് ഇപ്പോള്‍ സിബിഐയ്ക്ക് വിട്ടിരിക്കുകയാണ്. അതിനിടയിലാണ് 100 കോടിയുടെ മാനഷ്ടക്കേസുമായി പഞ്ചോളി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+