കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബിന് വീണ്ടും കുരുക്ക്; തുനിഞ്ഞിറങ്ങി ബോളിവുഡ് ലോകം, ഹര്‍ജി ഫയല്‍ ചെയ്ത് ഷാറൂഖും അമീര്‍ ഖാനും

Google Oneindia Malayalam News

ദില്ലി: ചാനലിന്റെ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് കുരുക്കിട്ടിരിക്കുകയാണ് മുംബൈ പോലീസ്. മാത്രമല്ല, സംഭവത്തെ തുടര്‍ന്ന് അര്‍ണബിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് മുംബൈ പൊലീസെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതിനെ കോടതിയില്‍ തുറന്നുകാട്ടാമെന്നാണ് അര്‍ണബ് പ്രതികരിച്ചിട്ടുള്ളത്.

എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തിന് പിന്നാലെ ബോളിവുഡും അര്‍ണബ് ഗോസ്വാമിക്കെതിരെ പുതിയ കുരുക്കുമായി രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാറൂഖ് ഖാനും അമീര്‍ഖാനും ഉള്‍പ്പടെ 34 ബോളിവിഡ് നിര്‍മ്മാതാക്കളും ബോളിവുഡ് വ്യവസായ അസോസിയേഷനുകളും രംഗത്തെത്തിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്..

ബോളിവുഡിനെതിരെ

ബോളിവുഡിനെതിരെ

ബോളിവുഡ് സിനിമ ലോകത്തിനെതിരെ അവഹേളനപരവും നിരുത്തരവാദപരവും അപകീര്‍ത്തിപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ ബോളിവുഡ് സിനിമ ലോകം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദില്ലി ഹൈക്കോടതിയെയാണ് താരങ്ങളും ബോളിവുഡ് അസോസിയേഷനുകളും ഇപ്പോള്‍ സമീപിച്ചിരിക്കുന്നത്.

അര്‍ണബ് മാത്രമല്ല

അര്‍ണബ് മാത്രമല്ല

അര്‍ണബിന്റെ റിപ്പബ്ലിക്ക് ടിവി മാത്രമല്ല, ടൈംസ് നൗ ചാനലുകള്‍ക്കെതിരെയാണ് ഇപ്പോള്‍ ബോളിവുഡ് സിനിമ ലോകം ഒറ്റക്കെട്ടായി കോടതിയില്‍ എത്തിയിരിക്കുന്നത്. അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ (ടൈംസ് നൗ) എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സുശാന്ത് സിംഗിന്റ മരണം

സുശാന്ത് സിംഗിന്റ മരണം

നടന്‍ സുസാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഹിന്ദി സിനിമ ലോകത്തിനെതിരെയും സിനിമ പ്രവര്‍ത്തകരെയും മോശമാക്കി ചിത്രീകരിച്ചതിനെതിരെയാണ് ബോളിവുഡ് നിയമനടപടിയിലേക്ക് കടന്നിരിക്കുന്നത്. ഹിന്ദി സിനിമ വ്യവസായം മയക്കുമരുന്നിന് അടിമകളാണെന്നുമൊക്കെയുള്ള പരാമര്‍ശങ്ങള്‍ ചാനല്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബോലിവുഡ് കോടതി കയറാന്‍ തീരുമാനിച്ചത്.

മുന്‍നിര താരങ്ങള്‍

മുന്‍നിര താരങ്ങള്‍

കരണ്‍ ജോഹര്‍, യഷ് രാജ്, അമീര്‍ ഖാന്‍, ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, എന്നിവരുടേതടക്കമുള്ള നിര്‍മ്മാണ കമ്പനികള്‍ കേസില്‍ ബാഗമായിട്ടുണ്ട്. 34 പ്രോഡ്യൂസര്‍മാരാണ് ആകെ കേസ് നല്‍കിയിട്ടുള്ളത്. ഇതില്‍ നാല് സിനിമ വ്യവസായ അസോസിയേഷനുകളും ഉള്‍പ്പെടുന്നു. സിനമ വ്യക്തിത്വങ്ങളെ മാധ്യമവിചാരണ ചെയ്യുന്നതും അവരുടെ സ്വകാര്യതെയെ ഹനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെട്ടു.

പരോക്ഷമായി വിമര്‍ശിച്ച് സല്‍മാനും

പരോക്ഷമായി വിമര്‍ശിച്ച് സല്‍മാനും

അതേസമയം, അര്‍ണബിന്റെ റിപ്പബ്ലിക്ക് ടിവി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ചാനലുകള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടന്‍ സല്‍മാനും രംഗത്തെത്തി. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യം ഇനിയും തുടരുകയാണെങ്കില്‍ ചാനലുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്. ബിഗ് ബോസ് പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് താരം പരോക്ഷമായി വിമര്‍ശനം നടത്തിയത്.

ആരോപണം

ആരോപണം

ചാനലിന്റെ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് കുരുക്കിട്ടിരിക്കുകയാണ് മുംബൈ പോലീസ്. ടിആര്‍പി റാക്കറ്റ് പണം നല്‍കി സ്വാധീച്ചെന്നാണ് മുംബൈ പോലീസ് കമ്മീഷണര്‍ പരംവീര്‍ സിംഗ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സംഭവത്തില്‍ രണ്ട് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയെ അടക്കം ചോദ്യം ചെയ്യാനുളള നീക്കത്തിലുമാണ് മുംബൈ പോലീസ്.

മുംബൈ പോലീസ് പറയുന്നത്

മുംബൈ പോലീസ് പറയുന്നത്

റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ആണ് ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തിയിരിക്കുന്നത് എന്നാണ് മുംബൈ പോലീസ് പറയുന്നത്. ടിആര്‍പി റേറ്റിംഗ് അറിയുന്നതിന് ബാരോമീറ്ററുകള്‍ സ്ഥാപിച്ച വീടുകളില്‍ പണം നല്‍കി ചില ചാനലുകള്‍ മാത്രം വെക്കാന്‍ ആവശ്യപ്പെട്ടതായാണ് പോലീസ് പറയുന്നത്.

പ്രവാസികൾക്ക് തിരിച്ചടിയായി സൗദിയുടെ പുതിയ പ്രഖ്യാപനം; ജോലി സ്വദേശികൾക്ക്, ലക്ഷ്യം 17000 തൊഴിലവസരംപ്രവാസികൾക്ക് തിരിച്ചടിയായി സൗദിയുടെ പുതിയ പ്രഖ്യാപനം; ജോലി സ്വദേശികൾക്ക്, ലക്ഷ്യം 17000 തൊഴിലവസരം

2020 സാമ്പത്തിക നൊബേല്‍ പ്രഖ്യാപിച്ചു; പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും പുരസ്‌കാരം2020 സാമ്പത്തിക നൊബേല്‍ പ്രഖ്യാപിച്ചു; പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും പുരസ്‌കാരം

മിന്നല്‍ വേഗത്തില്‍ തിരിച്ചെത്തി ട്രംപ്; മാസ്‌ക് എടുത്തുമാറ്റി... കൈയ്യടിച്ച് അണികള്‍, തരംഗം മാറുമോമിന്നല്‍ വേഗത്തില്‍ തിരിച്ചെത്തി ട്രംപ്; മാസ്‌ക് എടുത്തുമാറ്റി... കൈയ്യടിച്ച് അണികള്‍, തരംഗം മാറുമോ

English summary
Defamatory remarks against Bollywood: 34 producers filed a suit in Delhi HC Against Arnab Goswami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X