'പരാജയം ഞങ്ങളെ നിരാശപ്പെടുത്തില്ല' ദില്ലിയില്‍ തോല്‍വി ഉറപ്പിച്ച് ബിജെപി?ഓഫീസിന് പുറത്ത് പോസ്റ്റര്‍
Recommended Video
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മിനുറ്റുകള്‍ കഴിയവേ തന്നെ വന്‍ കുതിപ്പാണ് ആംആദ്മി നടത്തുന്നത്. ലീഡ് നിലയില്‍ ആംആദ്മി കേവല ഭൂരിപക്ഷം മറികടന്നിരിക്കുകയാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ അടക്കം ആംആദ്മിയാണ് മുന്നേറുന്നത്. ഇതോടെ ബിജെപിയുടെ ദില്ലി ഓഫീസിന് പുറത്ത് പരാജയത്തില്‍ തങ്ങള്‍ തളരില്ലെന്ന പുതിയ പോസ്റ്ററാണ് പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.
വിജയം ഞങ്ങളെ അഹങ്കാരികളാക്കില്ല, പരാജയം ഞങ്ങളെ നിരാശപ്പെടുത്തില്ലെന്ന പോസ്റ്ററാണ് ഓഫീസിന് മുന്നില്‍ പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്. പുറത്തുവന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം ആംആദ്മിയുടെ വിജയമാണ് പ്രവചിച്ചത്. എന്നാല്‍ പ്രവചനങ്ങള്‍ തള്ളിയ ബിജെപി ദില്ലിയില്‍ ഇത്തവണ 55 സീറ്റുകള്‍ വരെ നേടുമെന്ന് വെല്ലുവിളിച്ചിരുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 3 സീറ്റുകളിലാണ് വിജയിക്കാനായത്. എന്നാല്‍ ഇക്കുറി ബിജെപിയുടെ സീറ്റ് നില ഉയര്‍ന്നേക്കും. നിലവില്‍ 13 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. അതേസമയം ദില്ലിയില്‍ ആംആദ്മി ആസ്ഥാനത്ത് ഇതിനോടകം തന്നെ പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങി.
മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വസതിയില്‍ നിന്നും ആംആദ്മി ഓഫീസിലെത്തി. നിലവില്‍ 56 സീറ്റപകളിലാണ് ആം ആദ്മി മുന്നേറുന്നത്. ബിജെപി 14 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 70 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 35 സീറ്റുകളാണ് വേണ്ടത്.
Delhi: Aam Aadmi Party office decked up ahead of #DelhiElectionResults. https://t.co/No8TVk27nO pic.twitter.com/KKQcdrRFNv
— ANI (@ANI) February 11, 2020












Click it and Unblock the Notifications