കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം; കോൺഗ്രസ് അധ്യക്ഷനും നിയമസഭ കക്ഷി നേതാവും രാജിവെച്ചു

Google Oneindia Malayalam News

അഹമ്മദാബാദ്;ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം രുചിച്ച പിന്നാലെ കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ദ, നിയമസഭ കക്ഷി നേതാവ് പരേഷ് ധനനി എന്നിവരാണ് രാജിവെച്ചത്. 2000 ത്തോളം സീറ്റുകളിലാണ് ബിജെപി ജയിച്ചത്.

തിരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളിൽ 71 ഇടത്താണ് ബിജെപി ജയിച്ചത്. അതേസമയം കോൺഗ്രസിന് ഏഴിടത്താണ് ജയിക്കാനായത്. രണ്ടിടത്ത് മറ്റുള്ളവർ ജയിച്ചു. 31 ജില്ലാ പഞ്ചായത്തുകൾ പൂർണമായും ബിജെപി നേടി. 231 താലൂക്ക് പഞ്ചായത്തുകളില്‍ 185 ഇടങ്ങളില്‍ ബിജെപി വിജയിച്ചപ്പോൾ 34 താലൂക്ക് പഞ്ചായത്തുകള്‍ കോണ്‍ഗ്രസ് നേടി.

congress3-155462

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

അതേസമയം ആംആദ്മി പാർട്ടിക്ക് 46 സീറ്റുകൾ ലഭിച്ചു. 8235 സീറ്റുകളിലേക്കായി ഫെബ്രുവരി 28നായിരുന്നു തിരഞ്ഞെടുപ്പ്. 60.26 ശതമാനം പേരാണ് വോട്ടുരേഖപ്പെടുത്തിയത്. നേരത്തേ കോർപറേഷനിലേക്ക് നടതന്ന തിരഞ്ഞെടുപ്പിലും വലിയ വിജയം നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. ആകെയുള്ള 576 സീറ്റുകളില്‍ ബിജെപിക്ക് 474 ഇടത്താണ് ബിജെപി ജയിച്ചത്. കേൺഗ്രസിന് 51 ഇടത്ത് മാത്രമാണ് ജയിക്കാൻ സാധിച്ചത്.സൂറത്തിൽ ആം ആദ്മിക്ക് വിജയിക്കാൻ സാധിച്ചിരുന്നു. നാല് സീറ്റുകളിലാണ് ആംആദ്മി ജയിച്ചത്. അഹമ്മദാബാദിൽ നാല് സീറ്റുകളിൽ ഒവൈസിയുടെ എഐഎംഐഎമ്മിനും വിജയിക്കാൻ സാധിച്ചിരുന്നു. 2015 ല്‍ ബിജെപി 391 ഇടത്തും കോണ്‍ഗ്രസ് 174 ഇടത്തുമായിരുന്നു വിജയിച്ചത്.

സുധാകരന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവ്; കോണ്‍ഗ്രസിന് ഭാവിയില്ലെന്ന് അദ്ദേഹത്തിനറിയാമെന്ന് കെ സുരേന്ദ്രന്‍സുധാകരന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവ്; കോണ്‍ഗ്രസിന് ഭാവിയില്ലെന്ന് അദ്ദേഹത്തിനറിയാമെന്ന് കെ സുരേന്ദ്രന്‍

കോങ്ങാട് പിടിക്കാൻ കോൺഗ്രസ്; കെഎ തുളസി സ്ഥാനാർത്ഥിയാകും...പിപി സുമോദിനെ മത്സരിപ്പിക്കാൻ സിപിഎംകോങ്ങാട് പിടിക്കാൻ കോൺഗ്രസ്; കെഎ തുളസി സ്ഥാനാർത്ഥിയാകും...പിപി സുമോദിനെ മത്സരിപ്പിക്കാൻ സിപിഎം

സുരേന്ദ്രൻ ശരിക്കും പെട്ടു! ഗ്യാസ് സബ്‌സിഡിയെ കുറിച്ച് പത്രക്കാരുടെ ചോദ്യം... തടിയൂരാൻ ഒന്ന് പറഞ്ഞു, ഒടുവിൽ...സുരേന്ദ്രൻ ശരിക്കും പെട്ടു! ഗ്യാസ് സബ്‌സിഡിയെ കുറിച്ച് പത്രക്കാരുടെ ചോദ്യം... തടിയൂരാൻ ഒന്ന് പറഞ്ഞു, ഒടുവിൽ...

ഗ്ലാമർ ലുക്കിൽ വേദിക- ചിത്രങ്ങൾ കാണാം

English summary
defeat in Gujarat local body elections; Congress president and assembly party leader resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X