അന്ധവിശ്വാസികളെ ഒഴിവാക്കണം, ബിജെപിയെ പുറത്താക്കുന്നത് വലിയ ദേശസ്നേഹം: അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി : ബി ജെ പിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയാണ് രാജ്യ സ്നേഹികൾ അത് പ്രകടിപ്പിക്കേണ്ടതെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ ആം ആദ്മി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ പുറത്താക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്ത് ബി ജെ പിയുടെ ഭരണത്തിനു കീഴിൽ അഴിമതിയും കലാപങ്ങളും വർധിച്ചു കൊണ്ടിരിക്കുന്നു. ഇത് മുഴുവനായും തുടച്ചു നീക്കി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ ബി ജെ പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് വേണ്ടത്. രാജ്യം അതിന്റെ ഏറ്റവും മോശാവസ്ഥയിലാണ് തുടരുന്നത്. ഇപ്പോൾ രാജ്യത്ത് എല്ലായിടത്തും അക്രമങ്ങളും തർക്കങ്ങളും കലാപങ്ങളുമാണ്. അഴിമതിയും കൊള്ളയും വർധിച്ചു വരുന്നുണ്ടെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

രാജ്യത്ത് ജനസംഖ്യയിൽ വർധനവ് ഉണ്ടാകുന്നതിനൊപ്പം ഇന്ത്യയിലെ തൊഴിൽ മേഖല കുറഞ്ഞു വരികയാണ്. പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്‌മയുടേയും അഴിമതിയുടേയും പിടിയിലാണ് ഇപ്പോൾ ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ഇപ്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ ബി ജെ പി സർക്കാർ ഒന്നും ചെയ്യുന്നില്ല.
2024 ലെ തെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തെ സംബന്ധിച്ച് വളരെ നിർണായകമാണ്. രാജ്യത്ത് നിന്ന് ഇത്തരം പ്രശ്നങ്ങളെ തുടച്ചു നീക്കാനും രാജ്യത്തിന്റെ പുരോഗതിയ്ക്കുമായി ബി ജെ പിയെ അധികാരത്തിൽ നിന്നും പുറത്താക്കണമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
അന്ധ വിശ്വാസികളെ ഒഴിവാക്കി ദേശ സ്‌നേഹികളോടു സംവദിക്കണം. നിങ്ങളുടെ വാക്കുകൾ കേൾക്കുകയും മനസിലാക്കുകയും ചെയ്യുക ദേശ സ്നേഹികൾ ആണെന്നും അദ്ദേഹം പറഞ്ഞു. ദേശ സ്നേഹികൾ നിങ്ങളോടൊപ്പം ചർച്ചകളിൽ ഏർപ്പെടും. ഇന്ത്യാ മുന്നണിയ്ക്ക് ബി ജെ പിയെ പരാജയപ്പെടുത്താൻ കഴിയുമെന്നും നോട്ട് നിരോധനം രാജ്യത്തെ അഴിമതിയെ ഇല്ലാതാക്കിയിട്ടില്ലെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications