കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചങ്കുറപ്പുണ്ടെങ്കിൽ വിജയം തേടിവരും!!! അര്‍ബുദത്തെ തോല്‍പിച്ച് 15കാരിനേടിയ വിജയത്തിന് മധുരമേറും!!!

കഴിഞ്ഞ മൂന്നു വർഷമായി ക്യാൻസർ രോഗത്തിന് ചികിൽസയിലാണ്

  • By Ankitha
Google Oneindia Malayalam News

ഗോരാഖ്പൂർ: വെല്ലുവിളികളെ നേരിടാനുള്ള ചങ്കുറപ്പുണ്ടെങ്കിൽ നേടിയെടുക്കാൻ പറ്റാത്തതായി ഭൂമിയിൽ ഒന്നും തന്നെയില്ല. വിജയം നമ്മളെ തേടിയെത്തു. ഇതു വെറും വാക്കല്ല ജീവിത യാഥാർത്ഥ്യമാണ്.അർബുദം ശരീരത്തെ കാർന്നു തിന്നിട്ടും തന്റെ ലക്ഷ്യങ്ങളെ മാറ്റിവയ്ക്കാൻ തയാറാകാത്ത 15 കാരി. ലോകത്തിനു മുന്നിൽ ഇവൾ എല്ലാവർക്കും മാതൃകയാണ്. ഗോരാഖ്പൂർ സ്വദേശിയായ സുപ്രിയ ശരീരം കാർന്നെടുക്കുന്ന വേദനയിൽ നേടിയെടുത്തത് മികച്ച വിജയം.

പത്താം ക്ലാസ് സിബിഎസ്സി പരീക്ഷയ്ക്ക് 81% മാർക്കാണ് സുപ്രിയ സ്വന്തമാക്കിയത്. ഇത് ക്യാൻസർ എന്ന മഹാവിപത്തിനെതിരെ പേരാടി നേടിയെടുത്ത വിജയമാണ്. ഇതിലൂടെ 15 കാരി നമുക്ക് കാണിച്ചു തരുന്നത് നമുക്ക് മാത്രമേ നമ്മളെ തോൽപ്പിക്കാൻ കഴിയുകയള്ളു, മറ്റുള്ളതൊന്നിനു നമ്മളെ സ്പർശിക്കാൻ പോലും കഴിയില്ല.
കഴിഞ്ഞ മൂന്നു വർഷമായി സുപ്രിയ ക്യാൻസർ രോഗത്തിന് ചികിത്സയിലാണ്.

exam

തന്റെ ശരീരത്തെ മാത്രമേ ക്യാൻസറിന് കാർന്ന് തിന്നാൻ സാധിച്ചുള്ളു.മനസിനെ ഒന്നു ചെറുതായി പോലും സ്പർശിക്കാൻ സാധിക്കുകയില്ല. രോഗത്തോട് പൊരുതി ജയിക്കുമെന്ന് തനിക്ക് ഉറച്ച് വിശ്വസിമുണ്ട്. തന്റെ വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും അച്ഛനമ്മമാര്‍ക്കാണ് നല്‍കുന്നത്. പാതിവഴിയില്‍ പതറിപ്പോയ എന്നെ ഉയിര്‍ത്തെഴുനേല്‍പിച്ചത് അവരായിരുന്നുവെന്നും സുപ്രിയ പറയുന്നു.നേട്ടത്തില്‍ സന്തോഷമുണ്ടെങ്കിലും ഒന്നാം റാങ്കുനേടുകയെന്നതാണ് തന്റെ എന്ന അച്ഛന്റെ ആഗ്രഹം. അത് സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. അതു അലോചിക്കുന്പോൾ ചെറിയ സങ്കടമുണ്ടെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

English summary
If there is courage and determination, we can overcome the biggest obstacle.Though Supriya is fighting with a disease that makes people tremble and lose confidence, she managed to score 81 percent marks in the 10th Boards exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X