Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനറല്‍ ബിപിന്‍ റാവത്ത്: വിടപറഞ്ഞത് യുദ്ധതന്ത്രങ്ങളിലെ അഗ്രഗണ്യന്‍, മലനിരകളിലെ പോരാളി

രാജ്യത്തിന് സംയുക്ത സൈനിക മേധാവി വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും രണ്ടാം മോദി സർക്കാർ അധികാരത്തിലേറ്റതിന് പിന്നാലെയായിരുന്നു ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും വ്യക്തമായ തീരുമാനം ഉണ്ടാവുന്നത്. പ്രതിപക്ഷം വലിയ എതിർപ്പ് ഉയർത്തിയെങ്കിലും സംയുക്ത സൈനിക മേധാവി എന്ന തീരുമാനത്തില്‍ കേന്ദ്ര ഉറച്ച് നിന്നപ്പോള്‍ പദവിയില്‍ ആര് വരും എന്നത് സബന്ധിച്ച് അത്ര വലിയ ആശങ്കകള്‍ ഒന്നും രാജ്യത്ത് അന്ന് ഉണ്ടായിരുന്നില്ല.

Recommended Video

cmsvideo
    Bipin Rawat Biography: Know everything about the first CDS of India

    സംയുക്ത സൈനിക മേധാവി സംബന്ധിച്ച തീരുമാനം കേന്ദ്രം എടുക്കുമ്പോള്‍ തന്നെ കരസേന മേധാവി സ്ഥാനത്ത് നിന്നും വിരമിക്കാന്‍ ഇരിക്കുന്ന ബിബിന്‍ റാവത്ത് ആ പദവിയിലേക്ക് എത്തുമെന്ന കാര്യം ഉറപ്പായിരുന്നു. 2019 ഡിസംബർ 31 നായിരുന്നു ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ജനറൽ ബിപിൻ റാവത് നിയമിതനായത്. 2020 ജനുവരി 1 ന് അദ്ദേഹം ചുമതലയേല്‍ക്കുകയും ചെയ്തു.

    ഇന്ത്യൻ ആർമിയുടെ ഫോർ സ്റ്റാർ ജനറൽ പദവിയുള്ള

    ഇന്ത്യൻ ആർമിയുടെ ഫോർ സ്റ്റാർ ജനറൽ പദവിയുള്ള ഉദ്യോഗസ്ഥനാണ് ബിബിന്‍ റാവത്ത്. ഗൂർഖ ബ്രിഗേഡിൽ നിന്ന് കരസേനാ മേധാവി (COAS) ആകുന്ന നാലാമത്തെ ഓഫീസർകൂടിയായിരുന്നു അദ്ദേഹം. അതിന് മുമ്പ് ബിബിന്‍ റാവത്ത് ആർമി സ്റ്റാഫ് വൈസ്-ചീഫ് സ്ഥാനത്തേക്കും നിയോഗിക്കപ്പെട്ടിരുന്നു. ജനറൽ ദൽബീർ സിംഗ് സുഹാഗിന്റെ പിൻഗാമിയായി 2016 ഡിസംബർ 17-നായിരുന്നു 27-ാമത് കരസേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റത്.

    ബിപിന്‍ റാവത്ത് ജനനം, വിദ്യാഭ്യാസം

    1958 മാർച്ച് 16 ന് ഉത്തരാഘണ്ഡില്‍ പുരിയിലാണ് ബിബിന്‍ റാവത്ത് ജനിക്കുന്നത്. തലമുറകളായി ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവരായിരുന്നു റാവത്തിന്റെ കുടുബം. പിതാവ് ലക്ഷ്മൺ സിംഗ് റാവത്ത് സൈന്യത്തില്‍ ലെഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കേംബ്രിയൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേർഡ് സ്കൂളിലുമാണ് ബിബിന്‍ റാവത്ത് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടന്ന് ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ചേർന്ന് സൈനിക വിദ്യാഭ്യാസവും പൂർത്തിയാക്കി.

    വെല്ലിംഗ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിന്ന് ബിരുദവും യുഎസ്എയിലെ ഫോർട്ട് ലീന്‍വർത്തില്‍ നിന്നും കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് കോഴ്സ്സും പൂർത്തിയാക്കി. മോവിലെ ഹയർ കമാൻഡ് കോഴ്‌സിൽ പങ്കെടുത്ത അദ്ദേഹം ന്യൂഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. ഡിഫൻസ് സ്റ്റഡീസിൽ എംഫിലും മാനേജ്മെന്റിലും കംപ്യൂട്ടർ സ്റ്റഡീസിലും ഡിപ്ലോമയുമുണ്ട്. മിലിട്ടറി - മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിൽ പിഎച്്‍ഡി നേടി.

    റാവത്ത് സൈന്യത്തിലേക്ക്

    1978 ഡിസംബർ 16-ന് 11 ഗൂർഖ റൈഫിൾസിന്റെ അഞ്ചാമത്തെ ബറ്റാലിയനിലേക്ക് റാവത്ത് നിയോഗിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവും ഗൂർഖ റൈഫിള്‍സിലെ ഉദ്യോഗസ്ഥനായിരുന്നു. വടക്ക് കിഴക്കന്‍ മേഖലയില്‍ സംഘർഷഭരിതമായ കാലഘട്ടത്തില്‍ ബിബിന്‍ റാവത്ത് നടത്തിയ മികച്ച പ്രവർത്തനം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വടക്കുകിഴക്കൻ മേഖലയിൽ തീവ്രവാദത്തെ നിർവീര്യമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു എന്നതാണ് ജനറൽ ബിപിൻ റാവത്തിന്റെ ഇന്ത്യൻ ആർമിയിലെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായിട്ട് വിലയിരുത്തപ്പെടുന്നത്.

    ജമ്മു കശ്മീരിലെ ഉറിയിലെ സൈനിക കമ്പനിയിൽ മേജറായി കമാൻഡറായി.

    ജമ്മു കശ്മീരിലെ ഉറിയിലെ സൈനിക കമ്പനിയിൽ മേജറായി കമാൻഡറായി. കേണൽ എന്ന നിലയിൽ, കിബിത്തുവിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം കിഴക്കൻ സെക്ടറിലെ 5-ആം ബറ്റാലിയൻ 11 ഗൂർഖ റൈഫിൾസിന്റെ ബറ്റാലിയൻ കമാന്‍ഡറുമായി പ്രവർത്തിച്ചു. ബ്രിഗേഡിയറായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം സോപോറിലെ രാഷ്ട്രീയ റൈഫിൾസിന്റെ 5 സെക്ടറിൽ കമാൻഡറായി. മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം, 19-ആം ഇൻഫൻട്രി ഡിവിഷൻ (ഉറി) കമാൻഡിംഗ് ജനറൽ ഓഫീസറായി റാവത്ത് ചുമതലയേറ്റു. ഒരു ലെഫ്റ്റനന്റ് ജനറൽ എന്ന നിലയിൽ, പൂനെയിലെ സതേൺ ആർമിയുടെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് ദിമാപൂർ ആസ്ഥാനമായുള്ള III കോർപ്സിന്റെ കമാൻഡായിരുന്നു അദ്ദേഹം.

    2015 ല്‍ മ്യാന്‍മർ അതിർത്തി കടന്ന് എൻഎസ്‌സിഎൻ-കെ

    2015 ല്‍ മ്യാന്‍മർ അതിർത്തി കടന്ന് എൻഎസ്‌സിഎൻ-കെ തീവ്രവാദികളെ തുരത്തിയ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കത്തിനും നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു. 2016 ഡിസംബർ 31 നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്. നാല് പതിറ്റാണ്ട് നീണ്ട തന്റെ സേവന കാലയളവിനുള്ളില്‍, ബ്രിഗേഡ് കമാൻഡർ, ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് (ജിഒസി-സി) സതേൺ കമാൻഡ്, ജനറൽ സ്റ്റാഫ് ഓഫീസർ ഗ്രേഡ് 2, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റ്, മിലിട്ടറി സെക്രട്ടറിയുടെ ബ്രാഞ്ചിൽ കേണൽ മിലിട്ടറി സെക്രട്ടറി, ഡെപ്യൂട്ടി മിലിട്ടറി സെക്രട്ടറി, ജൂനിയർ കമാൻഡ് വിംഗിൽ സീനിയർ ഇൻസ്ട്രക്ടർ തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചു.

    ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒരു ബഹുരാഷ്ട്ര ബ്രിഗേഡിനും

    ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒരു ബഹുരാഷ്ട്ര ബ്രിഗേഡിനും നേതൃത്വം നൽകിയിട്ടുണ്ട്. പരം വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതിവിശിഷ്‌ട് സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, യുദ്ധസേവാ മെഡൽ, സേനാ മെഡൽ തുടങ്ങിയ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

    റാവത്ത് കുടുംബം, മക്കള്‍

    2015 ഫെബ്രുവരി മൂന്നിന് നാഗാലാൻഡിലെ ദിമാപുരിൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽനിന്ന് റാവത്ത് രക്ഷപ്പെട്ടിരുന്നു. അക്കാദമിക രംഗത്തും മികച്ച് നിന്നിരുന്ന അദ്ദേഹം ദേശീയ സുരക്ഷയെയും സൈനിക നേതൃത്വത്തെയും കുറിച്ച് നിരവധി ലേഖനങ്ങൾ രചിച്ചിട്ടുണ്ട്. വിവിധ ജേണലുകളിലും പ്രസിദ്ധീകരണങ്ങളിലും റാവത്തിന്റെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാനേജ്‌മെന്റിലും കമ്പ്യൂട്ടർ പഠനത്തിലും രണ്ട് ഡിപ്ലോമകളും നേടിയിട്ടുണ്ട്. മീററ്റിലെ ചൗധരി ചരൺ സിംഗ് യൂണിവേഴ്‌സിറ്റി 'മിലിറ്ററി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസ്' എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിന് ജനറലിന് 'ഡോക്ടറേറ്റ് ഓഫ് ഫിലോസഫി' (പിഎച്ച്.ഡി) നൽകി ആദരിച്ചു. മാധുലിക റാവത്താണ് ഭാര്യ. രണ്ട് പെണ്‍മക്കള്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+