കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുതിയിരിക്കാൻ ഇന്ത്യ: റഷ്യയിൽ നിന്ന് 33 ആധുനിക യുദ്ധ വിമാനങ്ങൾ വാങ്ങാൻ അനുമതി,38,900 കോടിയുടെ കരാർ

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന സംഘർഷത്തിനിടെ റഷ്യയിൽ നിന്ന് 33 ആധുനിക യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വ്യോമസേന നിർദേശത്തിന് കേന്ദ്രസർക്കാർ അനുമതി. റഷ്യയുമായുള്ള 38,900 കോടി രൂപയുടെ പ്രതിരോധ ഇടപാടിനാണ് ഇതോടെ അനുമതി ലഭിച്ചിട്ടുള്ളത്. അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് സേനയുടെ ശേഷി വർധിപ്പിക്കുന്നതിനായി ആയുധങ്ങൾ വാങ്ങുന്നതിനുള്ള കരാറിന് അനുമതി നൽകുന്നത്. ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ 20 സൈനികർ വീരമൃത്യൂ വരിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തിന് അയവ് സംഭവിച്ചിട്ടില്ല.

കേന്ദ്ര നടപടി കോണ്‍ഗ്രസിന് ലക്കി!! പ്രിയങ്കാ ഗാന്ധി ലഖ്‌നൗവിലെ മാമിയുടെ വീട്ടിലേക്ക് മാറുംകേന്ദ്ര നടപടി കോണ്‍ഗ്രസിന് ലക്കി!! പ്രിയങ്കാ ഗാന്ധി ലഖ്‌നൗവിലെ മാമിയുടെ വീട്ടിലേക്ക് മാറും

12 സുഖോയ് വിമാനങ്ങളും 21 മിഗ് 29 വിമാനങ്ങളുമാണ് ഇതോടെ റഷ്യയിൽ നിന്ന് വാങ്ങുക. സുഖോയ് വിമാനങ്ങൾക്ക് 10,730 കോടി രൂപയും മിഗ് വിമാനങ്ങൾക്ക് 7,418 കോടി രൂപയുമാണ് പ്രതിരോധകരാറിനായി നൽകേണ്ടിവരിക. ഇതിന് പുറമേ ഇന്ത്യൻ വ്യോമസേനയ്ക്കും നാവിക സേനയ്ക്കുമായി 248 അസ്ട്ര ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടൈം മിസൈലുകളും വാങ്ങാനും കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഇന്ത്യൻ നാവിക സേനയ്ക്ക് ദീർഘദൂര ക്രൂയിസ് മിസൈലുകൾ വിസകിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. തദ്ദേശീയമായിട്ടായിരിക്കും ക്രൂയിസ് മിസൈലുകൾ വികസിപ്പിച്ചെടുക്കുക. ഡിസൈന്റെ ചെലവിനും വികസിപ്പിച്ചെടുക്കുന്നതിനുമായി 20, 400 കോടിയുടെ ഇതിന് പുറമേ നിലവിലുള്ള 59 മിഗ് 29 വിമാനങ്ങൾ അപ്ഗ്രേഡ് ചെയ്യാനുള്ള പ്രത്യേക പ്രമേയത്തിനും അംഗീകാരം ലഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
China supplying weapons to insurgent group 'Arakan Army' to weaken India
mig29-15924

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൌൺസിലിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കുന്നത്. 38000 കോടിയുടെ ആയുധങ്ങളിൽ വാങ്ങുന്നതിൽ 31,130 കോടിയും ഇന്ത്യൻ വിപണിയിൽ നിന്നാണ്. പിനാക റോക്കറ്റ്, ബിഎംപി കോമ്പാറ്റ് വെഹിക്കിൾ, സൈന്യത്തിന് വേണ്ടിയുള്ള സോഫ്റ്റ് വെയർ അധിഷ്ടിതിമായി പ്രവർത്തിക്കുന്ന റേഡിയോ എന്നിവയും ഉൾപ്പെടുന്നുണ്ട്.

ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയ്ക്ക് കയ്യടിച്ച് അമേരിക്ക, ചൈനയോട് അരിശം കൂടുന്നുവെന്ന് ട്രംപ്!ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയ്ക്ക് കയ്യടിച്ച് അമേരിക്ക, ചൈനയോട് അരിശം കൂടുന്നുവെന്ന് ട്രംപ്!

English summary
Defence Council gave approval to acquisition of fighter aircraft, missiles worth Rs 38,900 cr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X