കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേല്‍ അഴിമതി മൂടിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമം; മന്ത്രി ഫ്രാന്‍സിലേക്ക് പോയത് എന്തിനെന്ന് രാഹുല്‍

Google Oneindia Malayalam News

ദില്ലി: റാഫേല്‍ അഴിമതി മൂടിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഫ്രാന്‍സിലേക്ക് പോയത് അഴിമതി മറച്ചുവയ്ക്കാനാണെന്നും രാഹുല്‍ ആരോപിച്ചു. ഇടപാട് മൂലം ലാഭമുണ്ടായത് വ്യവസായി അനില്‍ അംബാനിക്കാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ പുറത്തുവിടുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

Rahul

റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്നതിന് തെളിവാണ് പ്രതിരോധ മന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം. മറ്റു ചില പ്രതിരോധ കരാറുകളിലും അഴിമതി നടന്നിട്ടുണ്ട്. അക്കാര്യം വഴിയെ പുറത്തുവരും. റാഫേല്‍ ഇടപാടില്‍ ഉയരുന്ന പോലുള്ള ചോദ്യങ്ങള്‍ മറ്റു പ്രതിരോധ ഇടപാടുകളിലും വരുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരനാണ്. സര്‍ക്കാരിന്റെ മറവിലാണ് അഴിമതി നടന്നത്. അനില്‍ അംബാനിയുടെ പ്രധാനമന്ത്രിയാണ് മോദി. അഴിമതിക്കെതിരെ അദ്ദേഹം പ്രചാരണം നടത്തുമ്പോള്‍ സങ്കടം തോന്നുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് നിര്‍മല സീതാരാമന്‍ ഫ്രാന്‍സിലേക്ക് പുറപ്പെട്ടത്. ഫ്രഞ്ച് കമ്പനിയുമായുള്ള റാഫേല്‍ ഇടപാട് വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് മന്ത്രിയുടെ യാത്ര. 58000 കോടി രൂപയുടെ കരാറാണ് റാഫേല്‍ യുദ്ധവിമാന ഇപാട്.

തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് താണ്ഡവമാടുന്നു; മരണ സഖ്യ ഉയര്‍ന്നു, കനത്ത നാശനഷ്ടം, ആന്ധ്ര ഇരുട്ടില്‍തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് താണ്ഡവമാടുന്നു; മരണ സഖ്യ ഉയര്‍ന്നു, കനത്ത നാശനഷ്ടം, ആന്ധ്ര ഇരുട്ടില്‍

ഫ്രാന്‍സുമായുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിരോധ മന്ത്രിയുടെ യാത്രയെന്നാണ് ഔദ്യോഗിക പ്രതികരണം. ഫ്രഞ്ച് പ്രതിരോധ മന്ത്രിയുമായി നിര്‍മല സീതാരാമന്‍ ചര്‍ച്ച നടത്തും. റാഫേല്‍ ഇടപാടും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കരാറിന്റെ പുരോഗതി വിലയിരുത്തും. റാഫേല്‍ വിമാനം നിര്‍മിക്കുന്ന കേന്ദ്രത്തിലും മന്ത്രി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി തകര്‍ന്നടിയും!! പ്രതിഷേധം കനത്തു; ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ ലക്ഷക്കണക്കിന് കര്‍ഷകരുംബിജെപി തകര്‍ന്നടിയും!! പ്രതിഷേധം കനത്തു; ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ ലക്ഷക്കണക്കിന് കര്‍ഷകരും

റിലയന്‍സിനെ കരാറില്‍ പങ്കാളിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചുവെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഓലാന്ത് ആഴ്ചകള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വിവാദം ആളിക്കത്തിയത്. സ്വകാര്യ കമ്പനിക്ക് നേട്ടമുണ്ടാകാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഒത്തു കളിച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

English summary
Defence Minister's France Visit Part of Rafale Cover-up, Alleges Rahul Targeting Modi Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X