റോഡില്‍ മധുരം വച്ചാല്‍ പട്ടി തിന്നും... നിര്‍ഭയയെ കുറിച്ച് പ്രതിഭാഗം വക്കീല്‍ പറഞ്ഞത്
ദില്ലി: ദില്ലി കൂട്ട ബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗിന്റെ അഭിമുഖത്തിന് പുറമേ പ്രതിഭാഗം വക്കീലിന്റെ പരാമര്‍ശങ്ങളും വിവാദമാകുന്നു. നിര്‍ഭയ കൊല്ലപ്പെടാന്‍ കാരണം അവള് ബലാത്സംഗത്തെ ചെറുത്തതാണെന്നായിരുന്നു പ്രതി മുകേഷ് സിംഗ് ബിബിസിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
റോഡില്‍ മധുരം വച്ചാല്‍ അത് പട്ടി തിന്നും. എന്തിനാണ് നിര്‍ഭയയുടെ രക്ഷിതാക്കള്‍ അവളെ രാത്രി മറ്റൊരാള്‍ക്കൊപ്പം പുറത്ത് വിട്ടത് എന്നാണ് പ്രതിഭാഗം അഭിഭാഷകനായ എംഎല്‍എ ശര്‍മ ചോദിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് വാര്‍ത്ത.

നിര്‍ഭയ അവളുടെ കാമുകന്റെ കൂടെ ആയിരുന്നില്ല രാത്രിയില്‍ യാത്ര ചെയ്തത്. അവള് എവിടെ, ആരുടെ കൂടെ പോകുന്നു എന്ന് ശ്രദ്ധിക്കേണ്ടത് അവളുടെ രക്ഷിതാക്കളുടെ ഉത്തരവാദിത്തമല്ലേ? ലോകത്തിലെ ഏറ്റവും നല്ല സംസ്കാരം ഇന്ത്യന്‍ സംസ്കാരമാണ്. അവിടെ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവും ഇല്ല- ശര്‍മ പറയുന്നു.
കേസില്‍ മറ്റൊരു പ്രതിഭാഗം വക്കീല്‍ ആയ എപി സിംഗ് , മുകേഷ് സിംഗിന്റെ അഭിമുഖം പുറത്ത് വിട്ടതിനെയാണ് വിമര്‍ശിച്ചത്. അത് മാധ്യമ വിചാരണക്ക് വഴിവച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. മുകേഷ് സിംഗിന്റെ അഭിമുഖത്തിനായി ഡോക്യമെന്ററി നിര്‍മാതാക്കള്‍ തന്നെ സമീപിച്ചിരുന്നു. പിന്നീട് അവര്‍ക്കൊപ്പം ജയിലില്‍ പോയപ്പോള്‍ മുകേഷിനെ കാണാന്‍ അനുമതി ലഭിച്ചില്ല. പിന്നീട് എങ്ങനെയാണ് അവര്‍ അഭിമുഖം സംഘടിപ്പിച്ചതെന്ന് അന്വേഷിക്കണം എന്നും എപി സിംഗ് പറഞ്ഞു.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications