Get Updates
Get notified of breaking news, exclusive insights, and must-see stories!

നേവി ഡോക്ടറുടെ ലൈംഗിക പീഡനം; കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍ റിപ്പോര്‍ട്ട് തേടി

ദില്ലി: നേവല്‍ യൂനിറ്റില്‍വെച്ച് രണ്ടുതവണ ലൈംഗിക പീഡനത്തിന് ഇരയായെന്ന വനിതാ നേവി ഉദ്യോഗസ്ഥയുടെ പരാതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നിര്‍ദ്ദേശിച്ചു. നേവിയില്‍ ഡോക്ടറായി സേവനം ചെയ്യുന്നയാള്‍ക്കെതിരെയാണ് ജൂനിയര്‍ ഡോക്ടറായ യുവതി പരാതി നല്‍കിയത്.

മെയ് ആറിനാണ് നേവി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേവിയില്‍ കമാന്‍ഡര്‍ ലെവല്‍ ഉദ്യോഗസ്ഥനായ ഡോക്ടര്‍ രണ്ടുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ജൂനിയര്‍ ഓഫീസറായ യുവതിയുടെ പരാതി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ നേവി ഉദ്യോഗസ്ഥര്‍ നേവി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ മെയ് 9ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

parrikar

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ച. നേവിയില്‍ ഇത്തരം കാര്യങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ലഫ്റ്റനന്റ് റാങ്കില്‍ ജോലി ചെയ്യുന്നവരാണ് പരാതിക്കാരിയായ യുവതി. ഒരു അഡ്മിറലിന്റെ പ്രായമായ അമ്മയെ ചികിത്സിക്കാനെത്തിയപ്പോഴായിരുന്നു ഒരുതവണ പീഡനമുണ്ടായതെന്ന് പറയുന്നു. 2016ലെ വിശിഷ്ട സേവാ മെഡല്‍ അവാര്‍ഡ് നേടിയയാളാണ് ആരോപണവിധേയനായ ഡോക്ടര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+