Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്‌നാഥ് പങ്കെടുത്ത റാലിയില്‍ പ്രതിഷേധ മുദ്രാവാക്യം; ജോലി തേടി യുവാക്കള്‍

ലഖ്‌നൗ: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംസാരിക്കുന്നതിന് തൊട്ടുമുമ്പ് ബിജെപി പൊതുയോഗത്തില്‍ പ്രതിഷേധം. ജോലി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാക്കളുടെ പ്രതിഷേധം. മന്ത്രി പ്രസംഗിക്കാന്‍ വേണ്ടി എഴുന്നേല്‍ക്കുകയായിരുന്നു. ഈ വേളയില്‍ മൈക്കിന് അടുത്തെത്തിയ യുവാക്കള്‍ മുദ്രാവാക്യം വിളിച്ചു.

ഞങ്ങള്‍ക്ക് ജോലി വേണം. സൈനിക റിക്രൂട്ട്‌മെന്റ് ഉടന്‍ തുടങ്ങണം. ഞങ്ങളുടെ ആവശ്യം നിറവേറ്റണം തുടങ്ങിയവയായിരുന്നു യുവാക്കളുടെ മുദ്രാവാക്യം. അല്‍പ്പ നേരം മുദ്രാവാക്യം വിളി തുടര്‍ന്നതോടെ മന്ത്രി ഇടപെട്ടു. കാര്യമാക്കേണ്ട, എല്ലാം ശരിയാക്കാം. സൈനിക റിക്രൂട്ട്‌മെന്റ് വൈകാതെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഞങ്ങളുടേത് കൂടിയാണ്. കൊവിഡ് കാരണം ചില അസൗകര്യങ്ങളുണ്ടായിട്ടുണ്ടെന്നും പ്രസംഗം തുടങ്ങിയ ശേഷം രാജ്‌നാഥ് സിങ് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ഗോണ്ട ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് വ്യത്യസ്തമായ ചില സംഭവങ്ങളുണ്ടായത്.

r

രാജ്‌നാഥ് സിങിന്റെ പ്രതികരണം വന്നതോടെ സദസിലുള്ളവരെല്ലാം ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു. ബിജെപി ഒരു തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയിട്ടുണ്ടെന്ന് രാജ്‌നാഥ് പറഞ്ഞു. അതില്‍ തൊഴിലുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വയം തൊഴില്‍ അവസരങ്ങളുണ്ടാക്കുമെന്നും വ്യക്തമാക്കുന്നതാണ് പ്രകടന പത്രിക. എല്ലാ വാഗ്ദാനങ്ങളും പാലിക്കും. ബിജെപി അധികാരത്തിലെത്തിയാല്‍ ഹോളിക്കും ദീപാവലിക്കും പാചക വാതക സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ഭാഷയിലായിരു്ന്നു രാജ്‌നാഥിന്റെ പ്രസംഗം. ഇന്ത്യയുടെ മണ്ണ് ചൈനയ്ക്കും പാകിസ്താനും നല്‍കിയത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരാണെന്ന് അദ്ദേഹം ആരോപിച്ചു. പാകിസ്താന്‍ കൈയ്യടക്കിയ ഷക്‌സ്ഗാം വാലി ചൈനയ്ക്ക് കൈമാറുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്രു ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. പാകിസ്താന്‍ പിടിച്ച കശ്മീരില്‍ കാരക്കോണം ഹൈവേ നിര്‍മിക്കുമ്പോള്‍ ഇന്ദിര ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. ചൈനയും പാകിസ്താനും സംയുക്തമായി ചരക്ക് ഇടനാഴി നിര്‍മിക്കുന്ന വേളയില്‍ മന്‍മോഹന്‍ സിങായിരുന്നു പ്രധാനമന്ത്രി, മോദിയായിരുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പുരാതന ഇന്ത്യയുടെ ചരിത്രം രാഹുല്‍ ഗാന്ധി പഠിച്ചിട്ടില്ല. ചുരുങ്ങിയത് ആധുനിക ഇന്ത്യയുടെ ചരിത്രമെങ്കിലും രാഹുല്‍ പഠിക്കണം.

മൂന്നാംഘട്ട വോട്ടെടുപ്പ് യുപിയില്‍ ഞായറാഴ്ചയാണ്. 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍. പഞ്ചാബ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെയാണ്. ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മണിപ്പൂരില്‍ രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+