കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർക്കും ഇതുപോലൊരു അയൽക്കാരെ ലഭിക്കല്ലേ.... പാകിസ്താനെതിരെ രാജ്നാഥ് സിങിന്റെ രൂക്ഷ വിമർശനം!

Google Oneindia Malayalam News

ദില്ലി: പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കശ്മീർ വിഷയത്തിൽ ഇസ്ലാമാബാദിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ വിമർശനം. നമ്മളെ ബാധിക്കുന്ന പ്രധാന പ്രശ്നം അയല്‍ക്കാരാണ്.

<strong>സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ;12ാം തീയ്യതിവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം</strong>സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ;12ാം തീയ്യതിവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം

നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളെ മാറ്റാം, എന്നാല്‍ ഇത് നിങ്ങളുടെ കയ്യിലല്ല. നമുക്ക് ഇപ്പോഴുള്ളതുപോലൊരു അയല്‍ക്കാര്‍ മറ്റാര്‍ക്കും ലഭിക്കരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നാണ് രാജ്നാഥ് സിങ് പറഞ്ഞത്.

Rajnath Singh

കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതിനും സ്ഥാനപതിയെ പുറത്താക്കിയതിനും പിറകെ വ്യോമമേഖലയും അടച്ച് പാകിസ്താൻ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളെല്ലാം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി രംഗത്തെത്തിയിരുന്നു.


ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന കാര്യം ഇന്ത്യ അറിയിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി യുഎസ് നേരത്തെ രംഗത്തെത്തിയിരുന്നു. കശ്മീരിന്റെ പദവി എടുത്തുകളയുന്നതിനു മുന്‍പ് ഇന്ത്യ യുഎസിനെ അറിയിച്ചിരുന്നു എന്ന തരത്തിലുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനാലാണു പ്രതികരണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുകയായിരുന്നു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്‍പ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായി ചര്‍ച്ച ചെയ്തിരുന്നതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബാങ്കോക്കില്‍ ഓഗസ്റ്റ് ഒന്നിന്ന് നടന്ന കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ ഇരുവരും കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച ചെയ്‌തെന്നായിരുന്നു വിവരം. പുല്‍വാമ ആക്രമണത്തിനു ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും യുഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

English summary
Defence minister Rajnath Singh jabs Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X