കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തി സംഘർഷം: സേനാത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിംഗ്, യോഗത്തിൽ ഡോവലും

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക യോഗം വിളിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മൂന്ന് സേനാത്തവലന്മാര്‍ അടക്കമുളളവരാണ് സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നതായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നത്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ കൂടാതെ വ്യോമ സേന, കരസേന, നാവിക സേന തലവന്മാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നു.

ചൈനയെ ശക്തമായ നിലപാട് അറിയിച്ച് എസ് ജയശങ്കര്‍, അതിര്‍ത്തിയില്‍ സമാധാനം പുലരാന്‍ നടപടി വേണംചൈനയെ ശക്തമായ നിലപാട് അറിയിച്ച് എസ് ജയശങ്കര്‍, അതിര്‍ത്തിയില്‍ സമാധാനം പുലരാന്‍ നടപടി വേണം

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ തുടരുന്ന സംഘര്‍ഷസമാനമായ സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രതിരോധ മന്ത്രി യോഗം വിളിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ പ്രശ്‌നപരിഹാരമുണ്ടാക്കുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും തമ്മില്‍ മോസ്‌കോയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിറകേയാണ് രാജ്‌നാഥ് സിംഗ് സേനാത്തലന്മാരുടെ യോഗം വിളിച്ചത്.

dm

അതിര്‍ത്തിയില്‍ സമാധാനത്തിനും വേഗത്തിലുളള സൈനിക പിന്മാറ്റത്തിനും ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ അതിന് ശേഷവും അതിര്‍ത്തിയില്‍ സൈനിക നീക്കങ്ങള്‍ തുടരുന്നുണ്ട്. രണ്ടായിരത്തോളം സൈനികരെ കൂടി കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ അതിര്‍ത്തിയിലേക്ക് ചൈന എത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തന്ത്രപ്രധാനമായ മേഖലകളില്‍ ആധിപത്യം ഉറപ്പിക്കാനുളള ശ്രമം ആണ് ചൈന നടത്തുന്നത്. അതേസമയം ചൈനീസ് ക്യാമ്പുകളെ നിരീക്ഷിക്കാന്‍ സാധിക്കുന്ന ഫിംഗര്‍ 4 മേഖലയിലെ കുന്നിന്‍ പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം നിയന്ത്രണം ഉറപ്പാക്കിയിട്ടുമുണ്ട്.

Recommended Video

cmsvideo
Rahul Gandhi again questions government on Chinese aggression in Ladakh | Oneindia Malayalam

ഓഖിയിൽ വീട് പോയി, കൊവിഡിൽ സിനിമയും! മീൻ വിറ്റ് 'ആക്ഷന്‍ ഹീറോ ബിജു'വിലെ വയർലെസ് കളളൻ കോബ്രഓഖിയിൽ വീട് പോയി, കൊവിഡിൽ സിനിമയും! മീൻ വിറ്റ് 'ആക്ഷന്‍ ഹീറോ ബിജു'വിലെ വയർലെസ് കളളൻ കോബ്ര

5 പ്രധാന വിഷയങ്ങളിലൂന്നിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും ഇതുവരെ ഉളള ധാരണകളും പ്രൊട്ടോക്കോളും പാലിക്കാനും അടക്കം ധാരണയായിട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ചൈന വലിയ തോതില്‍ സൈനികരേയും സൈനിക സന്നാഹങ്ങളേയും അണിനിരത്തുന്നതിന് എതിരെ ഇന്ത്യ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം, കങ്കണയ്ക്ക് കയ്യടിച്ച് കൃഷ്ണകുമാര്‍ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം, കങ്കണയ്ക്ക് കയ്യടിച്ച് കൃഷ്ണകുമാര്‍

ജോസ് കെ മാണിക്ക് കിട്ടിയത് അപ്രതീക്ഷിത അടി; ജോസഫിന് ചിരി, യുഡിഎഫിന് ആശ്വാസം, അയോഗ്യതയും നടക്കില്ലജോസ് കെ മാണിക്ക് കിട്ടിയത് അപ്രതീക്ഷിത അടി; ജോസഫിന് ചിരി, യുഡിഎഫിന് ആശ്വാസം, അയോഗ്യതയും നടക്കില്ല

English summary
Defence Minister Rajnath Singh met CDS and Army chief to discuss India-China standoff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X