കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ ഇന്ത്യയുടെ ഭാഗം: പാകിസ്താന്റേത് ആകില്ല, ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് പാക് അധീന കശ്മീരില്‍!

Google Oneindia Malayalam News

ലേ: ജമ്മു കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് മറുപടിയുമായി കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കശ്മീര്‍ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കും. എത്ര കണ്ണീരൊഴുക്കിയാലും കശ്മീര്‍ ഒരിക്കലും പാകിസ്താന്റേതാകില്ലെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാണിച്ചു. കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കാണിച്ച് പാകിസ്താന്‍ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് രാജ്നാഥ് സിംഗിന്റെ മറുപടി. ലഡാക്കിലെ ലേയില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്റെ പരിപാടിക്കിടെയാണ് രാജ് നാഥിന്റെ പ്രതികരണം. കശ്മീര്‍ വിഭജനത്തിന് ശേഷം ആദ്യമായാണ് രാജ്നാഥ് സിംഗ് കശ്മീരിലെത്തുന്നത്. ലേയിലെത്തിയ പ്രതിരോധമന്ത്രി ലഡാക്കിലെ സുരക്ഷാസ്ഥിതികളും വിലയിരുത്തിയ ശേഷമാണ് മടങ്ങുക. ഇതോടെ ലഡാക്കില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പാക് കമാന്‍ഡോകള്‍ ഇന്ത്യയിലെത്തിയെന്ന് സൂചന: ഗുജറാത്ത് തീരത്ത് ജാഗ്രതാനിര്‍ദേശം,കച്ച് വഴിയെന്ന്! പാക് കമാന്‍ഡോകള്‍ ഇന്ത്യയിലെത്തിയെന്ന് സൂചന: ഗുജറാത്ത് തീരത്ത് ജാഗ്രതാനിര്‍ദേശം,കച്ച് വഴിയെന്ന്!

പാകിസ്താന്‍ രൂപീകരികരിച്ചപ്പോള്‍ മുതല്‍ അതിന്റെ സ്വത്വത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. കശ്മീര്‍ എപ്പോഴും ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയ്ക്ക് അയല്‍രാജ്യമായ പാകിസ്താനുമായി വേണ്ടത് മികച്ച ബന്ധമാണ്. അതിന് ആദ്യം വേണ്ടത് ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റി അയയ്ക്കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കുകയാണ്. ഇന്ത്യ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കി വിഭജിച്ചതിനെതിരെ യുഎന്നിന്റെ സുരക്ഷാ കൗണ്‍സിലില്‍ ഇന്നയിച്ച് ആഗോള ശ്രദ്ധ നേടിയെടുക്കാനാണ് പാകിസ്താന്‍ കഴിഞ്ഞ ഒരു മാസത്തോളമായി ശ്രമിക്കുന്നത്. ഇത് ആഭ്യന്തര പ്രശ്നം മാത്രമാണെന്ന നിലപാടാണ് ഇന്ത്യ ആദ്യം മുതല്‍ സ്വീകരിച്ചത്. അമേരിക്കയും ബ്രിട്ടനും റഷ്യയും ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളും ഇത് ശരിവെക്കുകയായിരുന്നു.

step000110-1

പാക് അധീന കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും അതിക്രമങ്ങളിലുമാണ് പാകിസ്താന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറുമായുള്ള ചര്‍ച്ചയിലും കശ്മീര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ആഭ്യന്തര വിഷയം മാത്രമാണെന്ന് സിംഗ് വ്യക്തമാക്കിയിരുന്നു. ഈ പ്രശ്നത്തില്‍ ഒരൊറ്റ രാജ്യം പോലും പാകിസ്താനൊപ്പമില്ല. അതെന്തുകൊണ്ടാണെന്ന് ചിന്തിക്കുകയാണ് പാകിസ്താന്‍ ആദ്യം ചെയ്യേണ്ടത്.

English summary
Defence minister Rajnath Singh replies Pakistan scrapping of on Kashmir's special status
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X