പ്രതിരോധ മന്ത്രി അഭിനന്ദനെ ആശുപത്രിയിലെത്തി കണ്ടു; സൈനിക മേധാവികളും ചര്‍ച്ച നടത്തി
ദില്ലി: പാകിസ്താന്റെ പിടിയില്‍ നിന്ന് മോചിതനായി വ്യോമസേനാ വിങ് കമാന്റര്‍ അഭിനന്ദനെ കാണാന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെത്തി. അഭിനന്ദന് ചികില്‍സയില്‍ കഴിയുന്ന ദില്ലിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. നേരത്തെ എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയും അഭിനന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു. പാകിസ്താനില്‍ നേരിട്ട സാഹചര്യങ്ങള്‍ അഭിനന്ദന് എയര്‍ചീഫ് മാര്‍ഷലുമായി പങ്കുവച്ചു.
ബുധനാഴ്ചയാണ് പാകിസ്താന് ആക്രമണത്തിനിടെ അഭിനന്ദന് പാക് സൈന്യത്തിന്റെ പിടിയിലായത്. വെള്ളിയാഴ്ച അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഇന്ത്യയിലെത്തിയ അഭിനന്ദന് ഇപ്പോള്‍ ദില്ലിയിലാണ്. വിശദമായ ചോദ്യം ചെയ്യലും ചികില്‍സയും പൂര്‍ത്തിയായി വരുന്നു. രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും അഭിനന്ദനെ പുകഴ്ത്തി നേതാക്കള്‍ പ്രതികരിക്കുന്നുണ്ട്.
അതേസമയം, സംഘര്‍ഷ സാഹചര്യം ഇല്ലാതായതിനെ തുടര്‍ന്ന പാകിസ്താനിലേക്കുള്ള സംജോത എക്സ്പ്രസ് ദില്ലിയില്‍ നിന്ന് യാത്ര തിരിക്കും. പാകിസ്താന്റെയും ഇന്ത്യയുടെയും റെയില്‍വെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച ദില്ലിയില്‍ നിന്നു ട്രെയിന്‍ പുറപ്പെടും.
ഇന്ത്യന്‍ സൈന്യം വെടിവച്ച പാക് പൈലറ്റിനെ അടിച്ചുകൊന്നു; വിമാനം തകര്‍ന്ന വേളയില്‍
ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് പാകിസ്താന് സംജോത എക്സ്പ്രസ് സര്‍വീസ് നിര്‍ത്തിവെച്ചത്. തൊട്ടുപിന്നാലെ ഇന്ത്യയും യാത്ര റദ്ദാക്കി. ഇന്ത്യയില്‍ നിന്ന് ട്രെയിന്‍ ഞായറാഴ്ചയും പാകിസ്താനില്‍ നിന്ന് തിങ്കളാഴ്ചയും സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് പോകുന്ന സംജോത എക്സ്പ്രസ് ദില്ലി മുതല്‍ അട്ടാരി വരെയാണ് സര്‍വീസ് നടത്തുക. പാകിസ്താനിലേത് ലാഹോറില്‍ നിന്ന് വാഗ വരെയുമെത്തും.