കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിനെ പരിഭ്രാന്തിയിലാക്കിയ ഉഗ്രശബ്ദം; ഒടുവിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം

Google Oneindia Malayalam News

ബെംഗളൂരുവിനെ പരിഭ്രാന്തിയിലാഴ്ത്തിയ ഉഗ്രശബ്ദത്തിന് പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി പ്രതിരോധ മന്ത്രാലയം. ഇന്ത്യൻ വ്യോമസേനയുടെ പതിവ് പരീക്ഷണ പറക്കലിന്റെ ഫലമാണ് നഗരത്തിൽ കേട്ട വലിയ ശബ്ദത്തിന് പിന്നിലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

പതിവ് പരീക്ഷണ പറക്കലിന്റെ ഭാഗമായിട്ടായിരുന്നു വിമാനം പറത്തിയത്. ബംഗളൂരു എയർപോർട്ടിൽ നിന്നും പുറപ്പെട്ട് നഗരപരിധിക്കപ്പുറത്ത് അനുവദിച്ച വ്യോമാതിർത്തിയിലാണ് വിമാനം പറന്നത്. സൂപർ സോണിക് ശ്രേണിയിലുള്ളതായിരുന്നു വിമാനമെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് 1.20 ന് ബെംഗളൂരുവിൽ നിന്ന് 21 കിലോമീറ്റർ വിസ്തൃതിയിലായിരുന്നു ശബ്ദം കേട്ടത്. കുക്ക് ടൗൺ, വിവേക് ​​നഗർ, രാമമൂർത്തി നഗർ, ഹൊസൂർ റോഡ്, എച്ച്എഎൽ, ഓൾഡ് മദ്രാസ് റോഡ്, അൾസൂർ, കുന്ദനഹള്ളി, കമ്മനഹള്ളി, സി വി രാമൻ നഗർ, വൈറ്റ്ഫീൽഡ്, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ശബ്ദം കേട്ടത്.

 f-16-10-1473491017-15

ഇതോടെ ഇത് സംബന്ധിച്ച് നിരവധി കഥകളും പുറത്തുവരാൻ തുടങ്ങി. വലിയ പൊട്ടിത്തെറിയെന്തോ നടന്നിട്ടുണ്ടെന്നായിരുന്നു ചില അഭ്യൂഹങ്ങൾ. ഭൂചലനം അനുഭവപ്പെട്ടെന്നും വീടിന്‍റെ ജനലുകളും വാതിലുകളും ഇളകിയെന്നും ചിലർ സോഷ്യവ് മീഡിയയിൽ കുറിച്ചു. എന്നാൽ പൊട്ടിത്തെറികളോ ഭൂകംമ്പമോ ഉണ്ടായിട്ടില്ലെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു പിന്നീട് വ്യക്തമാക്കിയിരുന്നു.

'തൊഴിലാളികളെ കഷ്ടപ്പെടുത്തരുത്' ബിജെപിയുടെ കൊടിയും സ്റ്റിക്കറും പതിക്കൂ: ക്രെഡിറ്റ് വേണ്ട: പ്രിയങ്ക'തൊഴിലാളികളെ കഷ്ടപ്പെടുത്തരുത്' ബിജെപിയുടെ കൊടിയും സ്റ്റിക്കറും പതിക്കൂ: ക്രെഡിറ്റ് വേണ്ട: പ്രിയങ്ക

രണ്ട് പേർക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു: ഓടി രക്ഷപ്പെട്ട ഓട്ടോ ഡ്രൈവർ തീ കൊളുത്തി മരിച്ചുരണ്ട് പേർക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു: ഓടി രക്ഷപ്പെട്ട ഓട്ടോ ഡ്രൈവർ തീ കൊളുത്തി മരിച്ചു

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല, ഈ മാസം തന്നെ നടത്തുമെന്ന് മുഖ്യമന്ത്രിഎസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല, ഈ മാസം തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി

English summary
Defence ministry about sonic boom of the Bengaluru airspace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X