കൊവിഡ് പ്രതിരോധത്തിന് വിരമിച്ച സൈനിക ഡോക്ടർമാരുടെ സേവനം: 400 ഡോക്ടർമാരുടെ നിയമനത്തിന് അനുമതി
ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് ആവശ്യകതകൾ നിറവേറ്റുന്നതിനായി സായുധ സേനയിലെ വിരമിച്ച ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കാനാണ് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. ഇതോടെ ഡോക്ടർമാരെയാണ് അധികമായി നിയമിക്കുക.
ഇതോടെ മുൻ ആർമി മെഡിക്കൽ കോർപ്സ് (എഎംസി) / ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്എൽസി) മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നതിന് പ്രതിരോധ മന്ത്രാലയം ജനറൽ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിന് (ഡിജി എഎഫ്എംഎസ്) ഉത്തരവ് പുറപ്പെടുവിച്ചു. 'ടൂർ ഓഫ് ഡ്യൂട്ടി' പദ്ധതി പ്രകാരം, 2017 നും 2021 നും ഇടയിൽ പുറത്തിറങ്ങിയ 400 മുൻ എഎംസി / എസ്എസ്എൽസി മെഡിക്കൽ ഓഫീസർമാരെ പരമാവധി 11 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് ഭാരത് ഭൂഷൺ ബാബുവിന്റെ പ്രതികരണം.

2021 മെയ് 08നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്. വിരമിക്കുന്ന സമയത്തുള്ള ശമ്പളത്തിൽ നിന്നും അടിസ്ഥാന പെൻഷൻ കുറയ്ക്കുകയും അതിനൊപ്പം പ്രത്യേകം ശമ്പളം കൂട്ടിച്ചേർക്കുകയും ചെയ്യും. എന്നാൽ കരാർ കാലാവധിയിൽ ഈ വേതനം മാറ്റമില്ലാതെ തന്നെ തുടരും. സിവിലിയൻ സ്റ്റാൻഡേർഡുകൾക്ക് അനുസൃതമായി യോഗ്യതയുള്ളവരെ മാത്രമേ ഡോക്ടർമാരായി നിയമിക്കുകയുള്ളൂ.
ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍
നേരത്തെ വിവിധ ആശുപത്രികളിൽ സ്പെഷ്യലിസ്റ്റുകൾ, സൂപ്പർ സ്പെഷ്യലിസ്റ്റുകൾ, പാരാമെഡിക്കുകൾ എന്നിവരുൾപ്പെടെ അധിക ഡോക്ടർമാരെ എഎഫ്എംഎസ് എന്നിവിടങ്ങളിൽ കൊവിഡ് ചികിത്സയുടെ ഭാഗമായി വിന്യസിച്ചിരുന്നു. ഇതിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഡോക്ടർമാർക്ക് 2021 ഡിസംബർ 31 വരെ കാലാവധി നീട്ടിയിട്ടുണ്ട്. ഇതിൽ 238 ഡോക്ടർമാരുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഹെൽത്ത് പ്രൊഫഷണലുകളുടെ തൊഴിൽ ശേഷി വർദ്ധിപ്പിക്കുന്നതിനായി എഎഫ്എംഎസിൽ നിന്ന് അടുത്തിടെ വിരമിച്ച മെഡിക്കൽ പ്രൊഫഷണലുകളെയും വീണ്ടും വിന്യസിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഇ-സഞ്ജീവനി ഒപിയിൽ സൌജന്യ കൺസൾട്ടേഷൻ നൽകുന്നതിന് മുൻ ഡോക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. Https://esanjeevaniopd.in/ എന്ന വെബ്‌സൈറ്റിലാണ് ഇ- സഞ്ജീവനി ഈ സേവനം ലഭിക്കുക.
സൈനികരുടേയും അവരുടെ ആശ്രിതരെയും പരിചരിക്കുന്നതിനായി എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിന് കീഴിൽ പോളിക്ലിനിക്സിൽ മൂന്ന് മാസത്തേക്ക് 51 അധിക കരാർ ജീവനക്കാരെ താൽക്കാലികമായി നിയമിച്ചിട്ടുണ്ടെന്നും ഭാരത് ഭൂഷൺ ബാബു അറിയിച്ചു.
വേറിട്ട ലുക്കില്‍ നടി ദക്ഷ നാഗര്‍ക്കര്‍: ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications