കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്നത് അനാവശ്യ വിവാദം; വിവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്രം!!

Google Oneindia Malayalam News

ദില്ലി: റാഫേൽ വിമാന ഇപാടുമായി ബന്ധപ്പെട്ട് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒലാന്ദയുടെ പുതിയ വെളിപ്പെടുത്തലോടെ ബിജെപിയും കേന്ദ്ര സർക്കാരും പ്രതിരോധത്തിലായിരിക്കെ മറുപടിയുമായി പ്രതിരോധ മന്ത്രാലയം രംഗത്ത്. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്നത് അനാവശ്യ വിവാദമാണെന്നാണ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. റിലൻസിനെ ഇടപാടിൽ പങ്കാളിയാക്കാനുള്ള തീരുമാനം ഫ്രഞ്ച് കമ്പനിയായ ദാസോയുടേതായിരുന്നെന്നും തികച്ചും വാണീജ്യപരമായ ആ തീരുമാനത്തിൽ സർക്കാരിന് പങ്കില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

<strong>റാഫേൽ കരാർ; അനിൽ അംബാനിയെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടു, കേന്ദ്രം വീണ്ടും പരുങ്ങലിൽ....</strong>റാഫേൽ കരാർ; അനിൽ അംബാനിയെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടു, കേന്ദ്രം വീണ്ടും പരുങ്ങലിൽ....

റാഫേൽ കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെ പങ്കാളികളാക്കാൻ നിർബന്ധിച്ചത് നരേന്ദ്രമോദി സർക്കാരാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. എന്നാൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞ വാക്കുകൾ അതിന്റെതായ അർത്ഥത്തിലല്ല വ്യാഖ്യാനിക്കപ്പെട്ടത്. ഫ്രാൻസ്വാ ഒലാന്ദുമാി ബന്ധമുള്ളവർ ഈ ഇടപാടിൽ ഉടപെട്ടിരുന്നുവെന്നും അത് സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടി തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും പ്രതിരോധമന്ത്രാലയം ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

വിവാദത്തിൽ സർക്കാരിനെ വലിച്ചിഴക്കേണ്ട

വിവാദത്തിൽ സർക്കാരിനെ വലിച്ചിഴക്കേണ്ട

നൂറിലധികം കമ്പനികളുമായി ചർച്ച നടത്തിയ ശേഷമാണ് റിലയൻസുമായി ധാരണയിലെത്തിയതെന്ന് ദാസോ എന്ന ഫ്രഞ്ച് കമ്പനി തന്നെ പിന്നീട് വിശദീകരിച്ചിരുന്നുവെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. രണ്ട് സ്വകാര്യ കമ്പനി കൈകൊണ്ട തികച്ചും വാണീജ്യപരമായ തീരുമാനമായിരുന്നു ഇത്. ഇതിൽ സർക്കാരിന് യാതൊരു പങ്കുമില്ല. അതുകൊണ്ട് തന്നെ ഇത് അനാവശ്യ വിവാദമാണെന്നും കേന്ദ്രസർക്കാരിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും കുറിപ്പിൽ പറയുന്നു.

റിലയൻസിന് 51 ശതമാനം ഓഹരി

റിലയൻസിന് 51 ശതമാനം ഓഹരി


2016 സെപ്റ്റംബര്‍ 23നാണ് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായുള്ള 59,000 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഫ്രാന്‍സുമായി ഒപ്പിട്ടത്. ഒക്ടോബറില്‍ റിലൈന്‌സ് ഓഫ്‌സെറ്റ് കരാറില്‍ ജോയിന്റ് പാര്‍ട്‌നറായി. ദസോള്‍ട്ട് റിലൈന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ് രൂപീകരിച്ചു. റിലൈന്‍സിന് 51 ശതമാനം ഓഹരിയും ദസോള്‍ട്ടിന് 49 ശതമാനം ഓഹരിയും. 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് കരാര്‍ ദസോള്‍ട്ട് തങ്ങളുമായി ഒപ്പുവച്ചെന്നത് റിലൈന്‍സ് നിഷേധിച്ചിരുന്നു. അതേസമയം ഒളാന്ദിന്റെ പങ്കാളിയായ നടി ജൂലി ഗയറ്റിന്റെ സിനിമ നിര്‍മ്മിക്കാന്‍ അനില്‍ അംബാനിയുടെ തന്നെ റിലൈന്‍സ് എന്റര്‍ടെയ്ന്‍മെന്റ് കരാര്‍ ഒപ്പിട്ടതും മോദിയും ഒളാന്ദും ധാരണാപത്രത്തില്‍ ഒപ്പിട്ടതും അടുത്തടുത്ത ദിവസങ്ങളിലായിരുന്നു.

1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണം

1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണം

മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിച്ചുണ്ട്. റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് വക്താക്കള്‍ക്ക് പകരം സ്വന്തമായി തന്നെ വാര്‍ത്താ സമേമളനം നടത്തുകയായിരുന്നു കോണ്ഡഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ പ്രതിരോധ സേനകള്‍ക്കെതിരെ മോദി നടത്തിയ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണമാണ് റഫാല്‍ കരാര്‍ എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

മുൻ പരിചയമില്ലാത്ത കമ്പനി

മുൻ പരിചയമില്ലാത്ത കമ്പനി

വിമാന നിര്‍മ്മാണത്തില്‍ ഒരു മുന്‍ പരിചയവും ഇല്ലാത്ത കമ്പനിയാണ് അനില്‍ അംബാനിയുടേത്. കരാറിന് 12 ദിവസം മുമ്പ് മാത്രമാണ് കമ്പനി രജിസ്റ്റര്‍ ചെയ്തതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.റഫാല്‍ ഇടപാടിലൂടെ 30,000 കോടി രൂപയാണ് മോദി അംബാനിക്കു നല്‍കിയത്. രാജ്യത്തെ സൈനികരുടെ കീശയില്‍ നിന്നെടുത്ത പണമാണ് ഇതെന്നും രാഹുല്‍ ആരോപിച്ചു. റഫാല്‍ കരാര്‍ അനില്‍ അംബാനിക്ക് നല്‍കിയ ശേഷം പ്രതിരോധ മന്ത്രിയടക്കം എല്ലാവരും അംബാനിക്കായി കള്ളം പറയുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചു. എന്നിട്ടും അദ്ദേഹം ഇപ്പോഴും മൗനത്തിലാണ്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായിരിക്കുന്നുവെന്നുള്ള രൂക്ഷവിമർനവും അദ്ദേഹം ഉന്നയിച്ചു.

വിമാനം വാങ്ങാൻ തീരുമാനിച്ചത് യുപിഎ സർക്കാർ

വിമാനം വാങ്ങാൻ തീരുമാനിച്ചത് യുപിഎ സർക്കാർ


റാഫേല്‍ പോര്‍വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങുവാന്‍ തീരുമാനിച്ചത് യുപിഎ സര്‍ക്കാരാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ടെൻഡർ നൽകിയതിന്റെ അടിസ്‌ഥാനത്തിലാണു ഫ്രഞ്ച് റാഫേൽ വിമാന നിർമാതാക്കളായ ഡസോൾട്ടുമായി വില നിർണയ ചർച്ചകൾ നടത്താൻ യുപിഎ സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ ഈ ചര്‍ച്ച കരാറിലെത്തിയില്ല. ഒരുപക്ഷെ അന്ന് പ്രതിരോധ മന്ത്രിയായരുന്ന എകെ ആന്റണിയുടെ സംശുദ്ധതയാണ് കമ്പനിയെ അന്ന് കരാറില്‍ നിന്ന് പിന്തിരിപ്പിച്ചതെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയപ്പോള്‍ ഈ കരാര്‍ വീണ്ടും ചര്‍ച്ചയായി. അന്ന് മോദിക്കൊപ്പം റിലയന്‍സ് ഉടമ അനില്‍ അംബാനിയും ഉണ്ടായിരുന്നു.

English summary
The Ministry of Defence on Saturday reiterated its stand by saying that the Government of India had no role in the selection of Indian Offset partner for the Rafale deal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X