കേന്ദ്ര പ്രതിരോധ മന്ത്രാലത്തിന്റെ വെബ്സൈറ്റിൽ നുഴഞ്ഞുകയറ്റം! പിന്നിൽ ചൈനീസ് ഹാക്കർമാരെന്ന് സൂചന
ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഹാക്കര്‍മാരാണ് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ കയറിക്കളിച്ചത് എന്നാണ് പ്രാഥമിക സൂചന. വെബ്സൈറ്റ് തുറക്കുമ്പോള്‍ ഹോംപേജില്‍ പ്രത്യക്ഷപ്പെടുന്നത് ചൈനീസ് അക്ഷരങ്ങളാണ് എന്നത് കൊണ്ടാണ് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരുടെ കൈകള്‍ ആണെന്ന് സംശയിക്കുന്നത്. MOD.GOV.IN എന്ന വെബ്സൈറ്റാണ് ഹാക്കിംഗിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. പേജ് തുറക്കുമ്പോള്‍ അല്‍പ്പസമയത്തിനകം വീണ്ടും ശ്രമിക്കുക എന്ന സന്ദേശം മാത്രമാണ് ലഭിക്കുന്നത്.

പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് ട്വിറ്ററില്‍ പ്രതികരിച്ചു. വൈബ്സൈറ്റ് അല്പസമയത്തിനകം തന്നെ പൂര്‍വ്വസ്ഥിതിയിലാക്കുമെന്നും ഭാവിയില്‍ ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ ഇല്ലാതിരിക്കാനുള്ള നടപടികളെടുക്കുമെന്നും പ്രതിരോധ മന്ത്രി ട്വിറ്ററില്‍ കുറിച്ചു. വൈബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ മുഴുവന്‍ വെബ്സൈറ്റുകളും കൈകാര്യം ചെയ്യുന്നത് നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററാണ്. രാജ്യത്തിന്റെ പ്രതിരോധം സംബന്ധിച്ചുള്ള സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടോ എന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതാദ്യമായല്ല കേന്ദ്രസർക്കാരിന്റെ സുപ്രധാന വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications