കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര പ്രതിരോധ മന്ത്രാലത്തിന്റെ വെബ്സൈറ്റിൽ നുഴഞ്ഞുകയറ്റം! പിന്നിൽ ചൈനീസ് ഹാക്കർമാരെന്ന് സൂചന

Google Oneindia Malayalam News

ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഹാക്കര്‍മാരാണ് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കയറിക്കളിച്ചത് എന്നാണ് പ്രാഥമിക സൂചന. വെബ്‌സൈറ്റ് തുറക്കുമ്പോള്‍ ഹോംപേജില്‍ പ്രത്യക്ഷപ്പെടുന്നത് ചൈനീസ് അക്ഷരങ്ങളാണ് എന്നത് കൊണ്ടാണ് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരുടെ കൈകള്‍ ആണെന്ന് സംശയിക്കുന്നത്. MOD.GOV.IN എന്ന വെബ്‌സൈറ്റാണ് ഹാക്കിംഗിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. പേജ് തുറക്കുമ്പോള്‍ അല്‍പ്പസമയത്തിനകം വീണ്ടും ശ്രമിക്കുക എന്ന സന്ദേശം മാത്രമാണ് ലഭിക്കുന്നത്.

hack

പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ പ്രതികരിച്ചു. വൈബ്‌സൈറ്റ് അല്‍പസമയത്തിനകം തന്നെ പൂര്‍വ്വസ്ഥിതിയിലാക്കുമെന്നും ഭാവിയില്‍ ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ ഇല്ലാതിരിക്കാനുള്ള നടപടികളെടുക്കുമെന്നും പ്രതിരോധ മന്ത്രി ട്വിറ്ററില്‍ കുറിച്ചു. വൈബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ മുഴുവന്‍ വെബ്‌സൈറ്റുകളും കൈകാര്യം ചെയ്യുന്നത് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററാണ്. രാജ്യത്തിന്റെ പ്രതിരോധം സംബന്ധിച്ചുള്ള സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടോ എന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതാദ്യമായല്ല കേന്ദ്രസർക്കാരിന്റെ സുപ്രധാന വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നത്.

ആർജെ രാജേഷ് കൊലപാതകത്തിൽ ചുരുളഴിഞ്ഞ് രഹസ്യങ്ങൾ! യുവതി രാജേഷിന് പണവും നൽകിയെന്ന് സൂചനആർജെ രാജേഷ് കൊലപാതകത്തിൽ ചുരുളഴിഞ്ഞ് രഹസ്യങ്ങൾ! യുവതി രാജേഷിന് പണവും നൽകിയെന്ന് സൂചന

English summary
The Defence Ministry's official website has been hacked and Chinese characters are appearing on the home page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X