കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മല സീതാരാമന്‍ കര്‍ണാടക മന്ത്രിയോട് കയര്‍ത്ത സംഭവം; വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം

  • By Desk
Google Oneindia Malayalam News

ന്യൂഡല്‍ഹി: കര്‍ണാടകയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കര്‍ണാടക മന്ത്രി സാ.രാ മഹേഷിനോട് കയര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം. സംഭവം വിവാദമായതോടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. പാര്‍ലമെന്റിന്റെ അന്തസ്സിനും കോട്ടമുണ്ടാക്കുന്നതും മന്ത്രിയോട് അനാദരവ് പ്രകടിപ്പിക്കുന്നതുമായ പെരുമാറ്റമാണ് മന്ത്രി മഹേഷിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

മാതാപിതാക്കളേയും മകളേയും കൊന്ന സൗമ്യ; ഒടുവില്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മൃതദേഹം മോർച്ചറിയില്‍മാതാപിതാക്കളേയും മകളേയും കൊന്ന സൗമ്യ; ഒടുവില്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മൃതദേഹം മോർച്ചറിയില്‍

മന്ത്രി നിര്‍മല സീതാരാമനെതിരെ മന്ത്രി നടത്തിയത് മറുപടി അര്‍ഹിക്കാത്ത പരാമര്‍ശങ്ങളാണെന്നും, മന്ത്രിയുടെ ജില്ലയിലെ പരിപാടി കുടക് ജില്ല ഭരണകൂടത്തിന്റെ അറിവോടുകൂടിയാണ് തയ്യാറാക്കിയത്. സന്ദര്‍ശനത്തിന് രണ്ടു ദിവസം മുന്‍പു തന്നെ ഇക്കാര്യത്തെക്കുറിച്ച് ബന്ധപെട്ടവര്‍ക്ക് വിവരം നല്‍കുകയും ചെയ്തെന്നും പ്രസ്താവനയില്‍ പറയുന്നു. ജില്ല ഭരണകൂടത്തിന്റെ അറിവോടുകൂടിത്തന്നെയാണ് മുന്‍ സൈനികരുമായി മന്ത്രിയുടെ കൂടിക്കാഴ്ച ഒരുക്കിയത്. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഈ കൂടിക്കാഴ്ച വെട്ടിച്ചുരുക്കുകയും അധികൃതരുമായുള്ള കൂടിക്കാഴ്ച നടത്തുകയും ചെയ്‌തെന്നും പ്രസ്തവാനയില്‍ ചൂണ്ടിക്കാട്ടുന്നു.

nirmala sitharaman

കഴിഞ്ഞ ദിവസം കുടകിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് മന്ത്രിക്ക് ശകാരം കിട്ടിയത്. സൈനികരുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പ് മന്ത്രി ആദ്യം കാണേണ്ടത് ജില്ലാ അധികൃതരെയാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി മഹേഷ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങക്ക് തുടക്കമായത്. എന്നാല്‍ മുന്‍ സൈനികര്‍ക്കാണ് പ്രഥമ പരിഗണനയെന്നും അവരെ ആദ്യം കാണുമെന്നും പ്രതിരോധമന്ത്രി അറിയിച്ചെങ്കിലും മന്ത്രി മഹേഷ് പിന്‍മാറാന്‍ തയ്യാറായില്ല.

ബെക്കില്‍ കയറ്റാനെന്നോണം കുട്ടിയെ കയ്യിലെടുത്തശേഷം പുഴയിലേക്ക് എറിഞ്ഞു; പിതൃസഹോദരന്‍റെ മൊഴി പുറത്ത്ബെക്കില്‍ കയറ്റാനെന്നോണം കുട്ടിയെ കയ്യിലെടുത്തശേഷം പുഴയിലേക്ക് എറിഞ്ഞു; പിതൃസഹോദരന്‍റെ മൊഴി പുറത്ത്

ഇതെതുടര്‍ന്നാണ് നിര്‍മല സീതാരാമന്‍ മന്ത്രിയോട് കയര്‍ത്തു സംസാരിച്ചത്. താന്‍ കേന്ദ്രമന്ത്രിയാണ്, സംസ്ഥാനത്തെ ഒരു മന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് പറയുന്നത് അവിശ്വസനീയമാണ് താന്‍ എന്തു ചെയ്യണമെന്ന് നിങ്ങള്‍ നിശ്ചയിക്കുകയാണ്. അതിനനുസരിച്ച് പെരുമാറണമെന്നാണ് നിങ്ങള്‍ പറയുന്നതെന്നുമാണ് മന്ത്രി ദേഷ്യത്തോടെ പറഞ്ഞത്.മന്ത്രി മഹേഷിനോട് കേന്ദ്രമന്ത്രി കയര്‍ത്ത സംഭവത്തില്‍ കടുത്ത പ്രതികരണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര രംഗത്തെത്തിയിരുന്നു. സംസ്ഥാന മന്ത്രിമാര്‍ക്ക് അധികാരം നല്‍കുന്നത് കേന്ദ്രസര്‍ക്കാരല്ല , ഭരണഘടനയാണ്. വെള്ളപ്പൊക്കത്തില്‍ നിങ്ങള്‍ നല്‍കുന്ന സഹായത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നപോലെ നിങ്ങളും ഞങ്ങളുടെ മന്ത്രിമാരെ ബഹുമാനിക്കണം.തന്റെ സഹപ്രവര്‍ത്തകരോട് നിങ്ങള്‍ തട്ടിക്കയറിയ സംഭവം തനിക്ക് നിരാശയുണ്ടാക്കിയെന്നും പരമേശ്വര ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

English summary
Defence ministrys statement on nirmala sitharaman issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X