കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ദിനം വാക്‌സിനേഷന്‍ ലഭിച്ചവരില്‍ സൈനികരും, 3429 പേര്‍ പ്രതിരോധ മേഖലയില്‍ നിന്ന്!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ ഇന്നലെ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. ആദ്യദിനം 1.91181 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമായിരുന്നു വാക്‌സിനേഷന്‍ ലഭിച്ചത്. 16755 ഉദ്യോഗസ്ഥരാണ് വാക്‌സിനേഷന് നേതൃത്വം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വാക്‌സിനേഷന്‍ വന്‍ വിജയമായെന്ന് കേന്ദ്ര സര്‍ക്കാരും അവകാശപ്പെടുന്നു. ഏറ്റവും കൂടുതല്‍ ഡോസുകള്‍ ഉത്തര്‍പ്രദേശിലാണ് നല്‍കിയത്. 21291 ഡോസുകളാണ് ഉത്തര്‍പ്രദേശില്‍ നല്‍കിയത്.

1

മഹാരാഷ്ട്രയില്‍ 18328 ഡോസുകളും ആന്ധ്രപ്രദേശില്‍ 18412 ഡോസുകളാണ് നല്‍കിയത്. ബീഹാറില്‍ 18169 ഡോസുകളും നല്‍കി. കേരളത്തില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 10 മാസം പിന്നിടുമ്പോഴാണ് കൊവിഡ് വാക്‌സിന്‍ എല്ലാവരിലേക്കും എത്തുന്നത്. രാജ്യത്ത് 1.5 ലക്ഷം പേരുടെ ജീവനാണ് കൊവിഡ് കാരണം നഷ്ടമായത്. ഒരു കോടിയില്‍ അധികം കൊവിഡ് കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരും മുന്‍നിര പോരാളികളുമാണ് വാക്‌സിനേഷന്റെ ഭാഗമായത്. എന്നാല്‍ വാക്‌സിനേഷനില്‍ ലഭിച്ചവരില്‍ വേറെയും ആളുകളുണ്ട്.

3429 പേര്‍ക്ക് വേറെയും വാക്‌സിനേഷന്‍ ലഭിച്ചിട്ടുണ്ട്. പ്രതിരോധ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇന്ത്യന്‍ സൈനികര്‍ക്കും ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കുമാണ് വാക്‌സിനേഷന്‍ ലഭിച്ചത്. അതേസമയം ദില്ലിയില്‍ 50 ചെറിയ വാക്‌സിനേഷന്‍ പ്രത്യാഘാത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഗുരുതരമല്ല. ചെറിയ പാര്‍ശ്വഫലങ്ങളാണ്. 22കാരന്‍ അലര്‍ജിയുടെ ലക്ഷണങ്ങളോടെ എയിംസില്‍ അഡ്മിറ്റായി. ഇയാള്‍ ഇന്ന് ആശുപത്രി വിടും. തൊലിപ്പുറത്ത് ഇയാള്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

രാജസ്ഥാനില്‍ 12558 ആരോഗ്യ-മുന്നണി പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. 21 പാര്‍ശ്വ ഫലങ്ങളുടെ കേസും റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ റെസിഡെന്റ് അസോസിയേഷന്‍ ഓക്‌സ്‌ഫോര്‍ഡിന്റെ കൊവിഷീല്‍ഡ് ഉപയോഗിക്കില്ലെന്നും, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് ഉപയോഗിക്കുകയെന്നും വ്യക്തമാക്കി. മെഡിക്കല്‍ സൂപ്രണ്ടിന് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നു. മുംബൈയിലെ ജെജെ ആശുപത്രിയും ഇതേ കാര്യം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര ഇന്നും നാളെയും വാക്‌സിനേഷന്‍ നടക്കില്ല. കൊവിന്‍ആപ്പിലെ പ്രശ്‌നങ്ങള്‍ കാരണമാണിത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം ശ്രമം തുടങ്ങി. പൂര്‍ണമായും ഡിജിറ്റല്‍ രജിസ്‌ട്രേഷനിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. ഇതേ തുടര്‍ന്ന് ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട് എംഎല്‍മാരും ബംഗാളില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു. വാക്‌സിനേഷന് എതിരെയുള്ള പ്രചാരണങ്ങളെയും അഭ്യൂഹങ്ങളെയും തള്ളിക്കളയണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞിരുന്നു.

അമ്പതിന് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ഘട്ടത്തിലാണ് വാക്‌സിനേഷന്‍. അപ്പോള്‍ താനും വാക്‌സിന്‍ എടുക്കുമെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. അതേസമയം വാക്‌സിനേഷന് ശേഷം ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടാല്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഭാരത് ബയോടെക് പറഞ്ഞു. പഞ്ചാബിലെ പാവപ്പെട്ടവര്‍ക്ക് ആദ്യം സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ പണം നല്‍കാമെന്നും അവര്‍ പറഞ്ഞു. രാജസ്ഥാനില്‍ ആഴ്ച്ചയില്‍ നാല് ദിവസം വാക്‌സിനേഷന്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

English summary
defence officials and soldiers also vaccinated on day 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X