കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രധാന സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം; ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Google Oneindia Malayalam News

ദില്ലി: രാജ്യ സുരക്ഷയെ സംബന്ധിച്ച വിവരങ്ങള്‍ കൈക്കലാക്കിയതിനെ തുടര്‍ന്ന് ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാധ്യമപ്രവര്‍ത്തകനായ രാജീവ് ശര്‍മ്മയെയാണ് ദില്ലി പൊലീസിന്റെ സെപ്ഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് (ഒഎസ്എ) കുറ്റം ചുമത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഫ്രീലാന്‍സായി ജോലി ചെയ്യുന്ന ഇദ്ദേഹം യുഎന്‍ഐ, ട്രിബ്യൂണ്‍, സാകല്‍ ടൈംസ് എന്നീ പത്രങ്ങളില്‍ ജോലി ചെയ്തിരുന്നു. അടുത്ത കാലത്ത് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസിലും ഇദ്ദേഹം ലേഖനം എഴുതിയിരുന്നു.

arrest

സ്വപ്‌നയുടെ വാട്‌സാപ്പ് ചാറ്റുകൾ വീണ്ടെടുത്തു, നിർണായക വിവരങ്ങൾ, മന്ത്രിയുടെ സന്ദേശങ്ങൾ പരിശോധിക്കുംസ്വപ്‌നയുടെ വാട്‌സാപ്പ് ചാറ്റുകൾ വീണ്ടെടുത്തു, നിർണായക വിവരങ്ങൾ, മന്ത്രിയുടെ സന്ദേശങ്ങൾ പരിശോധിക്കും

പ്രതിരോധ സംബന്ധമായ രേഖകള്‍ ചോര്‍ത്തിയെന്നാണ് മാധ്യമപ്രവര്‍ത്തകനെതിരെ ചുമത്തിയ കേസ്. പിതംപുര സ്വദേശിയായ ഇദ്ദേഹത്തെ ദില്ലി ദക്ഷിണ പടിഞ്ഞാറന്‍ മേഖല സ്‌പെഷ്യല്‍ സെല്ലാണ് അറസ്റ്റ് ചെയ്തതെന്ന് ഡിസിപി സഞ്ജീവ് കുമാര്‍ പറഞ്ഞു. ഇയാളില്‍ നിന്നും പ്രതിരോധ സംബന്ധമായ പ്രധാന രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 ഒറ്റദിവസം 48 പേർക്ക് കൊവിഡ്: ഇടുക്കി നെടുങ്കണ്ടം ടൌൺ അടച്ചിട്ടു, ജില്ലയിൽ ഇന്നും നൂറിലെത്തി രോഗികൾ! ഒറ്റദിവസം 48 പേർക്ക് കൊവിഡ്: ഇടുക്കി നെടുങ്കണ്ടം ടൌൺ അടച്ചിട്ടു, ജില്ലയിൽ ഇന്നും നൂറിലെത്തി രോഗികൾ!

Recommended Video

cmsvideo
1 in 7 Russia’s covid vaccine volunteers report side effects: Russian Minister

രാജീവ് ശര്‍മ്മയ്ക്ക് 11,900 സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു യൂട്യൂബ് ചാനലുണ്ട്. അറസ്റ്റിലാവുന്ന ദിവസം ഇദ്ദേഹം രണ്ട് വീഡിയോകള്‍ ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒന്ന് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി നബന്ധപ്പെട്ട് എട്ട് മിനിറ്റ് നീളുന്ന വീഡിയോയായിരുന്നു. രണ്ടാമത്തേത് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹിന്ദി വിഡിയോയായിരുന്നു. ഇത് മാധ്യമങ്ങളെ കുറിച്ചായിരുന്നു. ഇന്നത്തെ മാധ്യമങ്ങളുടെ അവസ്ഥ ദയനീയമാണെന്നായിരുന്നു ഈ വീഡിയോയില്‍ പ്രധാനമായും പറയുന്നത്.

ന്യൂക്ലിയർ മിസൈൽ പോലെ, സുദര്‍ശന്‍ ടിവി പരിപാടി സംപ്രേഷണം വിലക്കിയതിൽ സുപ്രീം കോടതിന്യൂക്ലിയർ മിസൈൽ പോലെ, സുദര്‍ശന്‍ ടിവി പരിപാടി സംപ്രേഷണം വിലക്കിയതിൽ സുപ്രീം കോടതി

English summary
Defence-related documents possession: Journalist arrested in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X