കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ സെക്രട്ടറിക്ക് കൊറോണ ; 35 ഓളം പേര്‍ നിരീക്ഷണത്തില്‍;യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം ആശങ്ക പടര്‍ത്തുകയാണ്. പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ്-19 സ്ഥിരീകരിച്ചു. കൂടാതെ ആരോഗ്യ മന്ത്രാലയത്തിലെ നിരവധി പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കി.

Recommended Video

cmsvideo
Defence Secretary Ajay Kumar Tests Coronavirus Positive | Oneindia Malayalam

അജയ് കുമാറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും നിലവില്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മതിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്.

corona

കഴിഞ്ഞ ദിവസങ്ങളില്‍ അജയ് കുമാറുമായി ഇടപഴകിയ 35 ഓളം പേരെ കണ്ടെത്തിയെന്നും ഇവര്‍ സെല്‍ഫ് ക്വാറന്റൈനിലാണ്. പ്രതിരോധ സെക്രട്ടറിയുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയിലാഴ്ത്തുകയാണ്.

കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അജയ് കുമാര്‍. അതേസമയം മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ബുധനാഴ്ച്ച ഓഫീസിലെത്തിയിട്ടില്ലെന്നാണ് സൂചന. രാജ്‌നാഥ് സിംഗിന് പുറമേ സൈനിക മേധാവി, നാവിക സേന മേധാവി എന്നിവരുടെ ഓഫീസുകള്‍ ഇതേ ബ്ലോക്കിലാണ്. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും മ്ാസ്‌ക് ധരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തെ കൊവിഡ് ബാധിതരുടെ നിരക്ക് കുത്തനെ കൂടുകയാണ്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2,07,615 ആയിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം 9000 ത്തിനടുത്ത് ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ 5815 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്. 1,00,302 പേര്‍ രോഗമുക്തി നേടി.

കൊറോണ ഭീതി ഉയരുന്നു! ഇന്ന് കേരളത്തിൽ രോഗബാധ 82 പേർക്ക്! 5 ആരോഗ്യപ്രവർത്തകർക്ക് രോഗം!കൊറോണ ഭീതി ഉയരുന്നു! ഇന്ന് കേരളത്തിൽ രോഗബാധ 82 പേർക്ക്! 5 ആരോഗ്യപ്രവർത്തകർക്ക് രോഗം!

English summary
Defence Secretary Ajay Kumar Confirmed Coronavirus Positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X