കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎയെ പ്രതിരോധിക്കൂ: എൻഡിഎ സഖ്യകക്ഷികളോട് മോദിയുടെ ആഹ്വാനം,പൂർത്തീകരിച്ചത് ഗാന്ധിയുടെ സ്വപ്നം

Google Oneindia Malayalam News

ദില്ലി: പൌരത്വ നിയമത്തെ പാർലമെന്റിൽ പ്രതിരോധിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സഖ്യകക്ഷി നോതാക്കളോടാണ് മോദിയുടെ ആഹ്വാനം. രാജ്യത്ത് പൌരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ബജറ്റിന് മുന്നോടിയായി വിളിച്ചുചേർത്ത യോഗത്തിലാണ് മോദിയുടെ ആഹ്വാനം.

കൊറോണ വൈറസ്: ചൈനയിൽ നിന്ന് ഇന്ത്യയിലെത്തുക 366 പേരുടെ സംഘം, പാർപ്പിക്കുന്നത് ഐടിബിപി സെന്ററിൽ!! കൊറോണ വൈറസ്: ചൈനയിൽ നിന്ന് ഇന്ത്യയിലെത്തുക 366 പേരുടെ സംഘം, പാർപ്പിക്കുന്നത് ഐടിബിപി സെന്ററിൽ!!

പൌരത്വ നിയമഭേദഗതി വിവേചനപരമാണെന്ന് വാദിക്കുന്നവരോട് നിയമത്തെ പ്രതിരോധിച്ച് സംസാരിക്കാനാണ് എൻഡിഎ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെടുന്നത്. സർക്കാർ പൌന്മാർക്കിടയിൽ വ്യത്യാസം കാണുന്നില്ലെന്നും മോദി ചൂണ്ടിക്കാണിക്കുന്നു. പൌരത്വ നിയമ ഭേദഗതിയിൽ ചിലർ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. മുസ്ലിങ്ങൾ രാഷ്ട്രത്തിന്റെ ഭാഗമാണ്. മറ്റുള്ളവർക്ക് പോലെ അവകാശങ്ങളും കടമകളും അവർക്കുമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർക്കുന്നു.

modi-1

പൌരത്വ നിയമ ഭേദഗതി, ബോഡോ സമാധാന കരാർ, കർത്താപ്പൂർ ഇടനാഴി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചുകൊണ്ട് എൻഡിഎ പാർലമെന്റ് അംഗങ്ങൾ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. പൌരത്വ നിയമഭേദഗതി കൊണ്ടുവന്നതുവഴി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങളാണ് മോദി പൂർത്തീകരിച്ചതെന്ന് അവകാശപ്പെടുന്നതാണ് പ്രസ്തുത പ്രമേയം.

പൌരത്വ നിയമ ഭേദഗതി ഒരു സമുദായത്തെയും ലക്ഷ്യം വെച്ചുള്ളതല്ലെന്ന വാദം കേന്ദ്രസർക്കാർ ഉയർത്തുന്നുണ്ടെങ്കിലും പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് മോദിയുടെ ആഹ്വാനം. പൌരത്വ നിയമം വിവേചനപരമാണെന്ന് ചൂണ്ടിക്കാണിച്ച് യുഎസ്, യൂറോപ്യൻ യൂണിയൻ, യുഎൻ എന്നിവയും ഇന്ത്യയുടെ നീക്കത്തിൽ ആശങ്ക അറിയിച്ചിരുന്നു.

ആര് പ്രതിഷേധിച്ചാലും എന്ത് പ്രശ്നമുണ്ടായാലും ഈ നിയമം പിൻവലിക്കില്ലെന്നാണ് ഇപ്പോൾ എനിക്ക് പറയാനുള്ളതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂട്ടിച്ചേർത്തു. ഞങ്ങൾ പ്രതിപക്ഷത്തെ ഭയക്കുന്നില്ലെന്നും മോദി പറയുന്നു. ഉത്തർപ്രദേശിലെ ലഖ്നൌവിൽ ഒരു റാലിയിലായിരുന്നു ഷായുടെ പ്രസ്താവന. നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം പ്രതിപക്ഷത്തിന്റെ തന്ത്രമാണെന്നും നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ അക്രമമുൾപ്പെടെയുള്ള സംഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തുു. പൌരത്വ നിയമ ഭേദഗതി മഹാത്മാഗാന്ധി കണ്ട സ്വപ്നമാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രതികരിച്ചിരുന്നു.

English summary
Defend Citizenship Law Aggressively, PM Modi Tells Allies Amid Protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X