കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്‌നാഥ് സിംഗ് ലേയില്‍, 'ഒരു ശക്തിക്കും നമ്മുടെ ഒരിഞ്ച് മണ്ണ് പോലും കയ്യടക്കാനാവില്ല'

Google Oneindia Malayalam News

ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലേയില്‍. ചൈനയുമായുളള അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് ഇന്ന് രാവിലെ രാജ്‌നാഥ് സിംഗ് ലേയില്‍ എത്തിയത്. ലഡാക്കില്‍ സൈനികരുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി തര്‍ക്കം ഇന്ത്യ-ചൈന ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ചര്‍ച്ചകള്‍ എത്രത്തോളം വിജയകരമാവും എന്നതില്‍ ഉറപ്പ് പറയാനാകില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. എന്നാല്‍ ലോകത്തിലെ ഒരു ശക്തിക്കും നമ്മുടെ ഒരിഞ്ച് മണ്ണ് പോലും കയ്യടക്കാന്‍ സാധിക്കില്ലെന്ന് താന്‍ ഉറപ്പ് നല്‍കുകയാണ് എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ദ്വിദിന സന്ദര്‍ശനത്തിനായാണ് രാജ്‌നാഥ് സിംഗ് ലഡാക്കിലെത്തിയിരിക്കുന്നത്. സമാധാനത്തിന്റെ സന്ദേശം ലോകത്തിന് നല്‍കുന്ന ഒരേയൊരു രാജ്യം ഇന്ത്യ ആണെന്ന് രാജാ്‌നാഥ് സിംഗ് പറഞ്ഞു. നമ്മളൊരു രാജ്യത്തേയും ആക്രമിക്കുകയോ അവരുടെ ഭൂമിക്ക് അവകാശവാദം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. വസുധൈവ കുടുംബകം എന്ന സന്ദേശത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അശാന്തിയല്ല, ശാന്തിയാണ് നമ്മള്‍ ആഗ്രഹിക്കുന്നു.

Recommended Video

cmsvideo
Iran Betrays India Once Again | Oneindia Malayalam
rs

മറ്റൊരു രാജ്യത്തിന്റെ അഭിമാനത്തിന് മുറിവേല്‍പ്പിക്കുക എന്നത് നമ്മുടെ രീതിയല്ല. അതേസമയം ഇന്ത്യയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നത് ഒരിക്കലും ക്ഷമിക്കുകയുമില്ല. കടുത്ത മറുപടി തന്നെ നല്‍കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. നമ്മുടെ സൈന്യത്തെ കുറിച്ച് തനിക്ക് അഭിമാനമുണ്ട്. ജവാന്മാര്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ തനിക്ക് അഭിമാനം തോന്നുന്നു. നമ്മുടെ സൈനികര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കഴിച്ചു. 130 കോടി ഇന്ത്യക്കാരും ആ നഷ്ടത്തില്‍ വേദനിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

പൈലറ്റിന് മുന്നില്‍ വാതിലടയുന്നു! 2 വിമതരെ പുറത്താക്കി കോണ്‍ഗ്രസ്, കേന്ദ്രമന്ത്രിക്കെതിരെ കേസ്!പൈലറ്റിന് മുന്നില്‍ വാതിലടയുന്നു! 2 വിമതരെ പുറത്താക്കി കോണ്‍ഗ്രസ്, കേന്ദ്രമന്ത്രിക്കെതിരെ കേസ്!

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ എംഎം നരവനെ എന്നിവരും രാജ്‌നാഥ് സിംഗിനൊപ്പമുണ്ട്. സ്തക്‌ന, ലുകുംഗ് മുന്നേറ്റ പ്രദേശങ്ങളിലും രാജ്‌നാഥ് സിംഗ് സന്ദര്‍ശനം നടത്തും. ജൂലൈ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലേയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിന് പിറകേയാണ് പ്രതിരോധ മന്ത്രിയും ലേയിലെത്തിയിരിക്കുന്നത്.

 യുഎഇ അറ്റാഷേക്ക് പൂർണ നയതന്ത്ര പരിരക്ഷയുണ്ടോ? രാജ്യം വിട്ടതെങ്ങനെ.. വിമർശിച്ച് എംബി രാജേഷ് യുഎഇ അറ്റാഷേക്ക് പൂർണ നയതന്ത്ര പരിരക്ഷയുണ്ടോ? രാജ്യം വിട്ടതെങ്ങനെ.. വിമർശിച്ച് എംബി രാജേഷ്

ഗെഹ്ലോട്ടിന് തിരിച്ചടി! സച്ചിൻ പൈലറ്റിന് ആശ്വാസം! പൈലറ്റ് ക്യാംപിനെതിരായ നടപടിയിൽ ഹൈക്കോടതി ഉത്തരവ്!ഗെഹ്ലോട്ടിന് തിരിച്ചടി! സച്ചിൻ പൈലറ്റിന് ആശ്വാസം! പൈലറ്റ് ക്യാംപിനെതിരായ നടപടിയിൽ ഹൈക്കോടതി ഉത്തരവ്!

English summary
Defends Minister Rajnath Singh visits Leh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X