Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരെയും രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടല്ല, ഭീഷണി നേരിടാന്‍ സജ്ജം: രാജ്നാഥ് സിംഗ്

ന്യൂദല്‍ഹി: ഇന്ത്യ ആരെയും രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അവര്‍ ( പ്രതിപക്ഷം ) പറയുന്നു ചൈന ഇത് ചെയ്തു എന്ന്. എന്നാല്‍
രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമാകുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പാടില്ല. ഞങ്ങളുടെ പ്രദേശത്തേക്ക് ഞങ്ങള്‍ ആരെയും നുഴഞ്ഞുകയറാന്‍ അനുവദിച്ചിട്ടില്ല,' രാജ്നാഥ് സിംഗ് പറഞ്ഞു.

ASSD

ശനിയാഴ്ച രാജസ്ഥാനിലെ ജോധ്പൂരില്‍ പ്രശസ്ത മാര്‍വാടി യോദ്ധാവ് വീര്‍ ദുര്‍ഗദാസ് റാത്തോറിന്റെ പ്രതിമ അനാച്ഛാദനത്തിനെത്തിയതായിരുന്നു രാജ്നാഥ് സിംഗ്. ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കും എന്തും പറയാം, പക്ഷേ ചില സംഭവങ്ങള്‍ രണ്ടോ മൂന്നോ ആളുകള്‍ക്ക് അറിയാം. അത് പരസ്യമാക്കാന്‍ കഴിയില്ല, പക്ഷേ നിങ്ങള്‍ അതെല്ലാം അറിഞ്ഞാല്‍ അഭിമാനിക്കും എന്ന് എനിക്ക് ഉറപ്പാണ്.

നിറചിരിയില്‍ ഗ്ലാമറസായി പൂനം ബജ്‌വ; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

ബി ജെ പി നേതാക്കള്‍ പറയുന്നതും ചെയ്യുന്നതും തമ്മില്‍ വ്യത്യാസമില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാര്‍ പറയുന്നതിലും അവര്‍ ചെയ്യുന്നതിലും വ്യത്യാസമുണ്ടെന്ന് പറയപ്പെടുന്നു, എന്നാല്‍ ബി ജെ പി പറയുന്നത് ചെയ്യുന്നു. വീര്‍ ദുര്‍ഗാദാസ് റാത്തോഡിനെ പോലുള്ള മണ്ണിന്റെ മക്കളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഈ പ്രചോദനം ലഭിക്കുന്നത്, രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും രാജ്യത്ത് സമാധാനവും ഐക്യവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും ഉചിതമായ മറുപടി നല്‍കുമെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ശക്തമായ സൈന്യത്തെ കെട്ടിപ്പടുക്കാന്‍ പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വാശ്രയത്വം കൈവരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു, 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' പ്രകാരം സായുധ സേനയ്ക്കായി തദ്ദേശീയ ആയുധങ്ങള്‍ / പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കുന്നതിന് പ്രതിരോധ മന്ത്രാലയം നിരവധി പരിഷ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കാരണം, ലോകത്തെ ഏറ്റവും മികച്ച 25 പ്രതിരോധ കയറ്റുമതിക്കാരില്‍ ഇടം കണ്ടെത്താന്‍ ഇന്ത്യക്കായി. 'ഈ ദശകത്തിന്റെ അവസാനത്തോടെ, ഇന്ത്യ സ്വയം പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല, സൗഹൃദ വിദേശ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+