കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ, മോദിയുടെ റാലിയില്‍ മോദി പക്കോഡ വില്‍ക്കാനെത്തിയ ബിരുദധാരികളെ പോലീസ് അറസ്റ്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ റാലിയിൽ മോദിയെ കളിയാക്കി പക്കോഡ വില്പന

ചണ്ഡീഗഡ്: ബിജെപി റാലിക്കിടെ മോദി പക്കോഡ വില്‍ക്കാനെത്തിയ ബിരുദ ധാരികളെ പോലീസ് അറസ്റ്റ് ചെയ്തു. ബിരുദം കഴിഞ്ഞ ഇവര്‍ ബിരുദദാന ചടങ്ങിലെ മേലങ്കിയണിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയില്‍ പക്കോഡ വില്‍ക്കാനെത്തിയത്. 12 വിദ്യാര്‍ത്ഥികളെയാണ് ഇത്തരത്തില്‍ കരുതല്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മോദിയുടെ റാലി കഴിഞ്ഞ് ഇവരെ വിട്ടയക്കുമെന്ന് പോലീസ് വ്യക്തമാക്കി.

<br> ഈ ഉത്തരം മോദിയുടെ കയ്യിലെ കടലാസിൽ ഉണ്ടായിരുന്നോ? ന്യൂസ് നാഷനെ ട്രോളി രാഹുൽ ഗാന്ധി
ഈ ഉത്തരം മോദിയുടെ കയ്യിലെ കടലാസിൽ ഉണ്ടായിരുന്നോ? ന്യൂസ് നാഷനെ ട്രോളി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിട്ട പക്കോഡകളാണ് വില്‍പനയ്ക്ക് വച്ചിരുന്നത്. ഡിഗ്രി വിദ്യാര്‍ത്ഥികളും എല്‍എല്‍ബി വിദ്യാര്‍ത്ഥികളും എഞ്ചിനീയറിങ് ബിരുദധാരികളും ചേര്‍ന്നാണ് പ്രതിഷേധസൂചകമായി പക്കോഡ വില്‍പനയ്‌ക്കെത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി കിരണ്‍ ഖേറിന്റെ പ്രചാരണ റാലിക്കായാണ് മോദി എത്തുക. ചണ്ഢീഗറിലെ റാലിക്ക് മുന്നോടിയാണ് തൊഴിലില്ലായ്മ ഉന്നയിച്ച് ഇവര്‍ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. മെയ് 19നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. പക്കോഡ യോജനയ്ക്ക് കീഴില്‍ തൊഴില്‍ ലഭ്യമാക്കിയതിന് നന്ദി സൂചകമായാണ് ഇതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇത്രയധികം വിദ്യാഭ്യാസം നേടിയിട്ട് പക്കോഡ വില്‍ക്കുന്നത് തികച്ചും മോദിയെ കൊണ്ട് മാത്രം സാധ്യമായതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

arrested-08-1

പക്കോഡ വില്‍ക്കുന്നവര്‍ ദിവസവും 200 രൂപ സമ്പാദിക്കുന്നുണ്ടെന്ന് മോദി പറഞ്ഞിരുന്നു. അതിനാല്‍ പക്കോഡ വില്‍പന തൊഴിലില്ലായ്മയാണെന്ന് കണക്കാക്കാനാകില്ലെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. അതിനാലാണ് രാജ്യത്ത് വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയെ തുടര്‍ന്ന് മോദിയെത്തിയ വേദിയില്‍ പ്രതിഷേധവുമായി നേടിയ ബിരുദവുമായി തന്നെ വിദ്യാര്‍ത്ഥികളെത്തിയത്.

English summary
Degree graduates protest in PM Modi rally due to the raising level of unemployment by selling pakkodas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X