പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാനെത്തിയ 15കാരന്‍ ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഹൗസ് കീപ്പിങ് സ്റ്റാഫായി ജോലി ചെയ്യുന്ന ബംഗാളി സ്വദേശിനി ആയ ഇരുപ്പത്തി നാല് വയസ്സുകാരിയെ പതിനഞ്ച് വയസ്സുകാരന്‍ പീഡിപ്പിച്ചതായി പരാതി.
ഛത്തീസ്ഗഡ് സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഹോട്ടലിലെ സ്ത്രീകളുടെ ശുചിമുറിയില്‍ ആണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാക്രമണം നടന്നത്.

സ്ത്രീകളുടെ ശുചിമുറിയില്‍ എത്തിയ പതിനഞ്ച് വയസ്സുകാരനോട് ഹൗസ് കീപ്പിംഗ് സ്റ്റാഫായ പെണ്‍കുട്ടി പുറത്തുപോകാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ പതിനഞ്ച് വയസ്സുകാരന്‍ പുറത്തുപോവാന്‍ തയ്യാറായിരുന്നില്ല.
ശുചിമുറി അകത്തുനിന്നു പൂട്ടിയശേഷം പീഡിപ്പിക്കുക ആയിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. സഹപ്രവര്‍ത്തകരാണ് യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അന്വേഷണംനടക്കുകയാണെന്ന് രാജ്പുര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ മോഹന്‍ സിങ് പറഞ്ഞു. വീട്ടുകാര്‍ക്കൊപ്പമാണ് പതിനഞ്ചുകാരന്‍ ഹോട്ടലില്‍ വന്നത്. രണ്ടു ദിവസമായി ഹോട്ടലില്‍ താമസിച്ച് വരികയായിരുന്നു. കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ഹരിദ്വാറിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. യുവതി വിവാഹിത ആണ്. ഒരു കുട്ടിയുണ്ട്.












Click it and Unblock the Notifications