ന്യൂജെന്‍ സ്റ്റൈല്‍; മദ്യപിച്ച് ലക്കുകെട്ട കോളേജ് വിദ്യാര്‍ഥിനിയുടെ വീഡിയോ വൈറല്‍
ഡെറാഡൂണ്‍: മോഡേണ്‍ വസ്ത്രവും ധരിച്ച് ബാറില്‍ പോയി രണ്ടെണ്ണം വീശി തിരിച്ചുവരികയായിരുന്ന കോളേജ് വിദ്യാര്‍ഥിനി പൊതു റോഡില്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഡെറാഡൂണിലെ ദര്‍ശന്‍ലാല്‍ ചൗക്കില്‍ ഒരു പെണ്‍കുട്ടി ബഹളമുണ്ടാക്കുന്നുണ്ടെന്നറിഞ്ഞായിരുന്നു പോലീസ് സ്ഥലത്തെത്തിയത്.
എന്നാല്‍, മുതിര്‍ന്ന പോലീസ് ഉദ്യോസ്ഥരെപോലും വകവെയ്ക്കാതെ റോഡില്‍ തലങ്ങും വിലങ്ങും നടന്ന പെണ്‍കുട്ടി പോലീസിന് പിടിപ്പത് പണിയുണ്ടാക്കി. വനിതാ പോലീസ് ഇല്ലാതെയായിരുന്നു രണ്ടു പോലീസുകാര്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് കയറ്റിവിടാനായി എത്തിയത്. എന്നാല്‍, അമിതമായി മദ്യപിച്ച പെണ്‍കുട്ടി പോലീസുകാരെപോലും ഞെട്ടിച്ചു.

തന്നെ ശാസിച്ച പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും തെറിവിളിക്കാനും പെണ്‍കുട്ടി മടിച്ചില്ല. പോലീസുകാരന് കൈ ഉയര്‍ത്തിയെങ്കിലും സമീപമുള്ളവര്‍ പിടിച്ചുമാറ്റുകയായിരുന്നു. ദൂരെ മാറിനിന്ന പോലീസിനുനേരെ ഓടിവന്ന പെണ്‍കുട്ടി വീണ്ടും കയ്യേറ്റം നടത്തുന്നത് വീഡിയോയില്‍ കാണാം. ഇതിനിടയില്‍ വിദ്യാര്‍ഥിന് തിരക്കേറിയ റോഡ് രണ്ടുതവണ മുറിച്ചുകടക്കുകയും ചെയ്തു.
രണ്ട് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി മദ്യപിച്ചതെന്നാണ് വിവരം. രംഗം പന്തിയല്ലെന്ന് കണ്ടതോടെ ആണ്‍സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. വനിതാപോലീസിന്റെ സഹായത്തോടെ വിദ്യാര്‍ഥിനിയെ പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസിനെ അടിച്ചതിന് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. വീട്ടുകാരെ വിളിച്ചുവരുത്തിയാണ് പെണ്‍കുട്ടിയെ പിന്നീട് വിട്ടയച്ചത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications