പൂള് പാര്‍ട്ടിയില്‍ പോലീസ് റെയ്ഡ്; അര്‍ദ്ധനഗ്നരായ യുവതി യുവാക്കള്‍ പിടിയിലായി
ഡെറാഡൂണ്‍: വിനോദസഞ്ചാര കേന്ദ്രമായ ഡെറാഡൂണിലെ ഒരു പൂള് പാര്‍ട്ടിക്കിടയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ യുവതി യുവാക്കള്‍ പിടിയിലായി. ഒരു ഫാം ഹൗസിലാണ് പൂള് പാര്‍ട്ടി നടത്തിയിരുന്നത്. സമീപ പ്രദേശത്തുള്ളവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് മിന്നല്‍ പരിശോധന നടത്തിയാണ് യുവാക്കളെ പിടികൂടിയത്.
സ്വിമ്മിങ് പൂളിന് സമീപത്ത് നടത്തിയിരുന്ന പാര്‍ട്ടിയില്‍ മിക്കവരും അര്‍ദ്ധനഗ്നരായിരുന്നു. പിടിയിലായ പെണ്‍കുട്ടികളും ആണ്‍കുട്ടികള്‍ സ്ഥലത്തെ പേരുകേട്ട കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നോ എന്ന് വ്യക്തമല്ല.

സ്ഥലത്ത് വലിയ ശബ്ദത്തില്‍ പാട്ടുവെക്കുകയും യുവതീയുവാക്കള്‍ ഡാന്‍സ് ചെയ്യുകയും പതിവാണെന്ന് സമീപവാസികള്‍ പറയുന്നു. ശബ്ദശല്യം സഹിക്കാനാകാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇത്തരം പാര്‍ട്ടികള്‍ നടത്താന്‍ ഫാം ഹൗസുകള്‍ക്ക് ലൈസന്‍സ് ഒന്നും നല്‍കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഫാം ഹൗസ് ഉടമയ്ക്കെതിരെ നിയമ നടപടിയുണ്ടായേക്കും.
നേരത്തെ മറ്റൊരു സ്ഥലത്തും സമാനമായ പോലീസ് റെയ്ഡ് ഉണ്ടായിരുന്നു. എന്നാല്‍, പോലീസിന്റെ മൂക്കിന് താഴെ നടക്കുന്ന സംഭവങ്ങളെ കുറിച്ച് സൂചന ലഭിച്ചിട്ടും കര്‍ശന നടപടികള്‍ കൈക്കൊള്ളാതിരിക്കുന്നതാണ് സംഭവം ആവര്‍ത്തിക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്നും മറ്റും വ്യാപകമാകുന്നത് ഇത്തരം പാര്‍ട്ടികള്‍ വഴിയാണെന്നും അവര്‍ ആരോപിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications