കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയില്‍ 1977 ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപനം; പ്രിയങ്ക വീണ്ടുമെത്തുന്നു... കോണ്‍ഗ്രസിന് പ്രതീക്ഷ

Google Oneindia Malayalam News

ദില്ലി: മല്‍സരിക്കുന്നില്ലെങ്കിലും പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യത്തില്‍ സായൂജ്യമടയുകയാണ് വാരണാസി മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. നേരത്തെ തോറ്റ അജയ് റായിയെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയതില്‍ അവര്‍ക്ക് അസന്തുഷ്ടിയുണ്ട്. ശക്തമായ ത്രികോണ മല്‍സരത്തിനാണ് മോദിയുടെ മണ്ഡലം സാക്ഷിയാകാന്‍ പോകുന്നത്. അവസാന ഘട്ടത്തിലാണ് വാരണാസി പോളിങ് ബൂത്തിലെത്തുക.

എന്നാല്‍ ബിജെപി ക്യാംപ് അമിതമായ പ്രതീക്ഷയിലാണ്. രണ്ടു ലക്ഷം ഭൂരിപക്ഷം ഉറപ്പായും ലഭിക്കുമെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ 1977 ല്‍ റായ്ബറേലിയില്‍ സംഭവിച്ച പോലെ ഇത്തവണ വാരണാസിയിലും സംഭവിക്കുമെന്നാണ് എസ്പി-ബിഎസ്പി സഖ്യ സ്ഥാനാര്‍ഥി ശാലിനി യാദവ് പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

പ്രാദേശിക നേതാക്കളുടെ ആവശ്യം

പ്രാദേശിക നേതാക്കളുടെ ആവശ്യം

പ്രിയങ്കാ ഗാന്ധി വാരണാസിയില്‍ മോദിക്കെതിരെ മല്‍സരിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ കരുതിയിരുന്നത്. അവര്‍ സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഏറെ നാളത്തെ ചര്‍ച്ചയ്ക്ക് ശേഷം പ്രിയങ്ക മല്‍സരിക്കേണ്ട എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു.

 സ്ഥാനാര്‍ഥിയം പറയുന്നു, പ്രിയങ്ക വന്നാല്‍...

സ്ഥാനാര്‍ഥിയം പറയുന്നു, പ്രിയങ്ക വന്നാല്‍...

2014ല്‍ മോദിക്കെതിരെ മല്‍സരിച്ച അജയ് റായിയെ തന്നെയാണ് കോണ്‍ഗ്രസ് വീണ്ടും സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. അദ്ദേഹത്തിന് പോലും മല്‍സരിക്കാന്‍ താല്‍പ്പര്യമില്ല. പ്രിയങ്ക വരികയാണെങ്കില്‍ ശക്തമായ പോരാട്ടം നടക്കുമെന്ന് അദ്ദേഹം പറയുന്നു.

പ്രവര്‍ത്തകര്‍ക്ക് ആവേശം കുറഞ്ഞു

പ്രവര്‍ത്തകര്‍ക്ക് ആവേശം കുറഞ്ഞു

പ്രിയങ്ക മല്‍സരിക്കില്ലെന്ന് ബോധ്യമായതോടെ പ്രവര്‍ത്തകര്‍ക്ക് ആവേശം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ പ്രിയങ്ക പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കണമെന്ന് മണ്ഡലത്തിലെ നേതാക്കള്‍ യുപി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

നാല് ദിവസം പ്രിയങ്ക വേണം

നാല് ദിവസം പ്രിയങ്ക വേണം

പ്രചാരണത്തിന്റെ അവസാന നാളുകളില്‍ നാല് ദിവസം പ്രിയങ്ക വാരണാസിയില്‍ തമ്പടിക്കണമെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും കേന്ദ്ര നേതാക്കളും ഈ ഘട്ടത്തില്‍ വാരണാസിയില്‍ എത്തണം. എങ്കില്‍ മാത്രമേ കോണ്‍ഗ്രസിന് ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ സാധിക്കൂവെന്നും അവര്‍ പറയുന്നു.

 മോദിയെ താന്‍ പരാജയപ്പെടുത്തും

മോദിയെ താന്‍ പരാജയപ്പെടുത്തും

അതേസമയം, എസ്പി സ്ഥാനാര്‍ഥി ശാലിനി യാദവ് ആത്മവിശ്വാസത്തിലാണ്. മോദിയെ താന്‍ പരാജയപ്പെടുത്തുമെന്ന് പഴയ കോണ്‍ഗ്രസ് നേതാവായ അവര്‍ പറയുന്നു. കോണ്‍ഗ്രസുകാരും തനിക്ക് വോട്ട് ചെയ്യുമെന്നാണ് ശാലിനി വിശ്വസിക്കുന്നത്.

1977ല്‍ സംഭവിച്ചത്

1977ല്‍ സംഭവിച്ചത്

1977ല്‍ ഇന്ദിരാ ഗാന്ധി റായ്ബറേലിയില്‍ പരാജയപ്പെട്ടത് ശാലിനി ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയായിരുന്ന വേളയിലാണ് അന്ന പരാജയം സംഭവിച്ചത്. അതുപോലെ ഇത്തവണ വാരണാസിയില്‍ മോദി പരാജയപ്പെടുമെന്നും ഇന്ദിരാ ഗാന്ധിയുടെ അവസ്ഥ മോദിക്ക് വരുമെന്നും ശാലിനി യാദവ് പറയുന്നു.

ശാലിനി പ്രചാരണം തുടങ്ങി

ശാലിനി പ്രചാരണം തുടങ്ങി

വ്യാഴാഴ്ച ശാലിനി യാദവ് മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി. എന്നാല്‍ മോദിയുടെ റോഡ് ഷോക്കിടെ ശാലിനിയുടെ പ്രചാരണത്തിന്റെ തിളക്കം കുറയുകയായിരുന്നു. അഖിലേഷ് യാദവും ഡിംപിള്‍ യാദവും ശാലിനിക്ക് വേണ്ടി പ്രചാരണത്തിന് എത്തുമെന്നാണ് എസ്പി പ്രാദേശിക നേതാക്കള്‍ പറയുന്നത്.

കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്; രാഷ്ട്രീയ നേതാക്കള്‍ ബൂത്തില്‍ കയറി, വന്‍ വിവാദം!!കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്; രാഷ്ട്രീയ നേതാക്കള്‍ ബൂത്തില്‍ കയറി, വന്‍ വിവാദം!!

English summary
Dejected Congress pins hopes on Priyanka Gandhi's campaign in Varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X