ഫ്ളാറ്റ് നിര്‍മാണം വൈകി; കസ്റ്റമേഴ്സിന് മാസം 20,000 രൂപവീതം നഷ്ടപരിഹാരം
ലക്നൗ: നിശ്ചിത സമയത്തിനകം ഫ്ളാറ്റ് നിര്‍മാണം തീര്‍ക്കാതെ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് താക്കീതായി കണ്‍സ്യൂമര്‍ കമ്മീഷന്റെ വിധി. പാര്ശ്വവ്നാഥ് ഡവലപ്പേഴ്സ് എന്ന കമ്പനിക്ക് മാസം 20,000 രൂപ വീതം പിഴയിട്ടാണ് കമ്മീഷന്റെ വിധി പുറത്തുവന്നിരിക്കുന്നത്. ലക്നൗവിലെ നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്സ് റീഡ്കസ്സല് കമ്മീഷന് (National Consumer Disputes Redressal Commission) ആണ് വിധി പ്രസ്താവിച്ചത്.
175 സ്ക്വയര്‍ മീറ്റര്‍ ഫ് ളാറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് മാസം 15,000 രൂപവീതവും, വലിയ ഫ്ളാറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് മാസം 20,000 രൂപവീതവും പിഴ നല്‍കാനാണ് കമ്മീഷന് വിധിച്ചിരിക്കുന്നത്. 2006ല്‍ ആണ് കമ്പനി ഫ് ളാറ്റ് പ്രൊജക്ടുമായി ഉപഭോക്താക്കളുമായി കരാറില്‍ ഏര്‍പ്പെടുന്നത്. 2009-10 കാലയളവില്‍ ഫ്ളാറ്റുകള്‍ കൈമാറുമെന്നാണ് വ്യവസ്ഥ.

അതായത്, 42 മാസത്തിനുള്ളില്‍ ഫ് ളാറ്റുകള്‍ താമസയോഗ്യമാക്കുമെന്ന് കമ്പനി വാഗ്ദാനം നല്‍കിയശേഷം ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കുകയും ചെയ്തു. എന്നാല്‍ 2015 ആയിട്ടും ഫ്ളാറ്റുകള്‍ കൈമാറാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് ഉപഭോക്താക്കള്‍ ഒന്നടങ്കം കണ്‍സ്യൂമര്‍ കമ്മീഷനെ സമീപിച്ചത്. കമ്പനി കരാര്‍ അവസാനിച്ചശേഷമുള്ള 54 മാസത്തെ നഷ്ടപരിഹാരം ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടിവരും.
അതേസമയം, വിധിയില്‍ സംതൃപ്തരല്ലെന്ന് ഉപഭോക്താക്കളുടെ അഭിഭാഷകന് പറഞ്ഞു. നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നും നിശ്ചിത കാലയളവിനുള്ളില്‍ ഫ് ളാറ്റിന്റെ പണി പൂര്‍ത്തിയാക്കി ലഭിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications