കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ളാറ്റ് നിര്‍മാണം വൈകി; കസ്റ്റമേഴ്‌സിന് മാസം 20,000 രൂപവീതം നഷ്ടപരിഹാരം

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: നിശ്ചിത സമയത്തിനകം ഫ്ളാറ്റ് നിര്‍മാണം തീര്‍ക്കാതെ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് താക്കീതായി കണ്‍സ്യൂമര്‍ കമ്മീഷന്റെ വിധി. പാര്‍ശ്വവ്‌നാഥ് ഡവലപ്പേഴ്‌സ് എന്ന കമ്പനിക്ക് മാസം 20,000 രൂപ വീതം പിഴയിട്ടാണ് കമ്മീഷന്റെ വിധി പുറത്തുവന്നിരിക്കുന്നത്. ലക്‌നൗവിലെ നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്‌സ് റീഡ്കസ്സല്‍ കമ്മീഷന്‍ (National Consumer Disputes Redressal Commission) ആണ് വിധി പ്രസ്താവിച്ചത്.

175 സ്‌ക്വയര്‍ മീറ്റര്‍ ഫ് ളാറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് മാസം 15,000 രൂപവീതവും, വലിയ ഫ്ളാറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് മാസം 20,000 രൂപവീതവും പിഴ നല്‍കാനാണ് കമ്മീഷന്‍ വിധിച്ചിരിക്കുന്നത്. 2006ല്‍ ആണ് കമ്പനി ഫ് ളാറ്റ് പ്രൊജക്ടുമായി ഉപഭോക്താക്കളുമായി കരാറില്‍ ഏര്‍പ്പെടുന്നത്. 2009-10 കാലയളവില്‍ ഫ്ളാറ്റുകള്‍ കൈമാറുമെന്നാണ് വ്യവസ്ഥ.

lucknow

അതായത്, 42 മാസത്തിനുള്ളില്‍ ഫ് ളാറ്റുകള്‍ താമസയോഗ്യമാക്കുമെന്ന് കമ്പനി വാഗ്ദാനം നല്‍കിയശേഷം ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കുകയും ചെയ്തു. എന്നാല്‍ 2015 ആയിട്ടും ഫ്ളാറ്റുകള്‍ കൈമാറാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് ഉപഭോക്താക്കള്‍ ഒന്നടങ്കം കണ്‍സ്യൂമര്‍ കമ്മീഷനെ സമീപിച്ചത്. കമ്പനി കരാര്‍ അവസാനിച്ചശേഷമുള്ള 54 മാസത്തെ നഷ്ടപരിഹാരം ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടിവരും.

അതേസമയം, വിധിയില്‍ സംതൃപ്തരല്ലെന്ന് ഉപഭോക്താക്കളുടെ അഭിഭാഷകന്‍ പറഞ്ഞു. നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നും നിശ്ചിത കാലയളവിനുള്ളില്‍ ഫ് ളാറ്റിന്റെ പണി പൂര്‍ത്തിയാക്കി ലഭിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

English summary
Delay in housing project ; Builder ordered to pay Rs 20,000/ month penalty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X