കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തിമ ഫലം വൈകും; മഹാരാഷ്ട്രയിൽ മാത്രം മൂന്ന് മണിക്കൂർ, ചിലയിടത്ത് പ്രഖ്യാപനം അർദ്ധരാത്രിയോടെ

Google Oneindia Malayalam News

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന നിർദ്ദേശത്തെ തുടർന്ന് മിക്ക മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ഫലം രാത്രി വൈകി മാത്രമെ പ്രഖ്യാപിക്കാൻ സാധിക്കു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്ട്രയിലെ അന്തിമ ഫലം എത്താൻ മൂന്ന് മണിക്കൂറോളം വൈകുമെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളതും മഹാരാഷ്ട്രയിൽ ഫലപ്രഖ്യാപനം വൈകിപ്പിക്കും.

മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത്. 36 പേരാണ് ഇവിടെ മത്സരിച്ചത്. അർദ്ധരാത്രിയോടെ മാത്രമെ ഇവിടെ ഫലം പ്രഖ്യാപിക്കാനാകു എന്നാണ് കരുതുന്നത്. അഞ്ച് സ്ഥാനാർത്ഥികൾ മാത്രമുള്ള ഗാഡ്ചിറോളിയിലാകും ആദ്യം ഫലം പ്രഖ്യാപിക്കുക.

അമിത് ഷാ അടുത്ത പ്രതിരോധ മന്ത്രി? രണ്ടാം എൻഡിഎ സർക്കാരിന് തയാറെടുത്ത് ബിജെപി, നിർണായക നീക്കങ്ങൾഅമിത് ഷാ അടുത്ത പ്രതിരോധ മന്ത്രി? രണ്ടാം എൻഡിഎ സർക്കാരിന് തയാറെടുത്ത് ബിജെപി, നിർണായക നീക്കങ്ങൾ

election

സംസ്ഥാനത്ത് 48 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. 38 പ്രദേശങ്ങളിലായി 48 സെന്ററുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. മുംബൈയിലെ 6 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ഉച്ചയോടെ മാത്രമെ ആദ്യ ഫലസൂചനകൾ വന്നു തുടങ്ങുകയുള്ളു. നാല് മണിയോടെ ഫലം പ്രഖ്യാപിച്ച് തുടങ്ങും. മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ എണ്ണവും, വോട്ടിംഗ് യന്ത്രങ്ങളുടെ എണ്ണവും അനുസരിച്ച് ഫലം പ്രഖ്യാപനം വൈകും.

98430 ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളാണ് മഹാരാഷ്ട്രയിൽ ആകെ വിതരണം ചെയ്തത്. പാൻവേൽ നിയമസഭാ മണ്ഡലത്തിൽ മാത്രം 584 വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Delay in declaration of election result in Maharashtra by 3 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X