ജയലളിത മുഖ്യമന്ത്രിയാകാന്‍ വൈകുന്നതില്‍ മനംനൊന്ത് ആത്മഹത്യ
ചെന്നൈ: തന്റെപേരില്‍ ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ഏഴുകോടി രൂപ സഹായമായി നല്‍കിയതിന്റെ തൊട്ടു പിന്നാലെ ജയലളിതയുടെ പേരില്‍ തമിഴ്‌നാട്ടില്‍ വീണ്ടും ആത്മഹത്യ. പുളിയന്തോപ്പ് പട്ടാളം അരകടാഡിമ്മല്‍റസ് റോഡില്‍ താമസിക്കുന്ന രാജ (44)ആണ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്.
പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ രാജ എ.ഐ.എ.ഡി.എം.കെ. 77ാം മണ്ഡലം പ്രതിനിധി കൂടിയാണ്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഹൈക്കോടതിയില്‍ നിന്നും കുറ്റവിമുക്തയായെത്തിയ ജയലളിത മുഖ്യമന്ത്രിയാകാത്തതില്‍ രാജ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പറഞ്ഞു.

ജയലളിത എപ്പോഴാണ് മുഖ്യമന്ത്രിയാകുന്നതെന്ന് രാജ മുതിര്‍ന്ന നേതാക്കളോട് പലവട്ടം ചോദിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ആര്‍ക്കും കൃത്യമായ മറുപടി പറയാന്‍ സാധിച്ചിരുന്നില്ല. വീട്ടില്‍ കുടുംബാംഗങ്ങളോടും ജയലളിയുടെ മുഖ്യമന്ത്രി പ്രവേശനം വൈകുന്നതില്‍ രാജ വിഷമം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഞായറാഴ്ച രാത്രി വീട്ടില്‍ നിന്നും ഭക്ഷണമൊന്നും കഴിക്കാതെ പുറത്തിറഞ്ഞിയ ഇയാള്‍ തീവണ്ടിക്കുമുന്നില്‍ ചാടി മരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഇതേ കാരണത്താല്‍ മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കുംഭകോണത്ത് തിലയമ്പൂരിലുള്ള എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകന്‍ രവിചന്ദ്രന്‍ ആണ് സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാള്‍ ചികിത്സയിലാണ്. നേരത്തെ ജയലളിത ജയിലിലായപ്പോള്‍ 244 പേരാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ കുടുംബത്തിന് 3 ലക്ഷം രൂപവീതം പാര്‍ട്ടി കഴിഞ്ഞദിവസം വിതരണം ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications