Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്ഷിതാക്കള്‍ സൂക്ഷിക്കുക! വിവാഹം കഴിക്കാന്‍ വൈകുന്നതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു...

വിവാഹം കഴിക്കാന്‍ മോഹിച്ച് നടന്നിരുന്ന പ്രേംകുമാറിന് പ്രായം കൂടുംതോറും സങ്കടവും ടെന്‍ഷനും വര്‍ദ്ധിച്ചിരുന്നു.

ഹൈദരാബാദ്: വിവാഹം കഴിക്കാന്‍ വൈകുന്നതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഹൈദരാബദിലെ മോഗാല്‍പുറയില്‍ താമസിക്കുന്ന നര്‍സിംഗിന്റെ മകന്‍ പ്രേംകുമാര്‍(28) ആണ് ആത്മഹത്യ ചെയ്തത്. മാര്‍ച്ച് 30 വ്യാഴാഴ്ച രാവിലെയാണ് പ്രേംകുമാറിനെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വേലക്കാരനായി ജോലി ചെയ്യുന്ന പ്രേംകുമാര്‍ തന്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണമെന്ന് വീട്ടുകാരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. വിവാഹം കഴിക്കാന്‍ മോഹിച്ച് നടന്നിരുന്ന പ്രേംകുമാറിന് പ്രായം കൂടുംതോറും സങ്കടവും ടെന്‍ഷനും വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ഉത്സാഹം കാണിക്കാതിരുന്നത്.

നിരന്തരം ആവശ്യം...

നിരന്തരം ആവശ്യം...

വേലക്കാരനായി ജോലി ചെയ്യുന്ന പ്രേംകുമാറിന് എത്രയും പെട്ടെന്ന് വിവാഹം കഴിക്കണമെന്നതായിരുന്നു വലിയ ആഗ്രഹം. കുറേക്കാലമായി തന്റെ വിവാഹം നടത്തി തരണമെന്ന് ഇയാള്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

മാതാപിതാക്കള്‍...

മാതാപിതാക്കള്‍...

എന്നാല്‍ പ്രേംകുമാറിന്റേത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കുടുംബമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം യുവാവിന്റെ വിവാഹമെന്ന ആവശ്യത്തോട് മാതാപിതാക്കള്‍ മുഖംതിരിക്കുകയായിരുന്നു.

മദ്യപാനവും...

മദ്യപാനവും...

വിവാഹം വൈകുന്നതില്‍ പ്രേംകുമാര്‍ വളരെ വിഷമത്തിലായിരുന്നുവെന്ന് പോലീസും സുഹൃത്തുക്കളും പറയുന്നു. ഇതിനിടയില്‍ മദ്യപാനവും ആരംഭിച്ച പ്രേംകുമാര്‍ സ്ഥിരം മദ്യപാനിയായി മാറി.

തൂങ്ങിമരിച്ചു...

തൂങ്ങിമരിച്ചു...

കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് പ്രേംകുമാര്‍ വീട്ടിലെത്തിയത്. മദ്യപിച്ച് പൂസായാണ് മകന്‍ രാത്രി വീട്ടിലെത്തിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. രാവിലെയായിട്ടും മുറി തുറക്കാത്തതിനാല്‍ സംശയം തോന്നിയ വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് പ്രേംകുമാര്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+