ആണ്‍കുട്ടികളെ മര്‍ദിച്ച് ലൈംഗിക വൈകൃതത്തിന് ഇരയാക്കി: ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക വൈകൃതത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പരസ്പരം ലൈംഗിക വൈകൃതത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. പശ്ചിമ ദില്ലിയില്‍ നിന്ന് ഞായറാഴ്ചയായിരുന്നു ഇയാള്‍ അറസ്റ്റിലായത്. സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സുനാമിയല്ല ഭൂചലനം: അടുത്ത ലോകാവസാനം നവംബറില്‍, ശാസ്ത്രജ്ഞര്‍ പറയുന്നത്!

സൗദി: എയ്തുവീഴ്ത്തുന്നത് ശത്രുക്കളെ: ലോക സമ്പന്നനായ അല്‍വീദിനെതിരെ നടന്നത് ഗൂഡാലോചന!!

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രൃകൃതിവിരുദ്ധ ലൈംഗിക പീഡനം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. പത്ത് പേരില്‍ രണ്ടുപേരാണ് അറസ്റ്റിലായിട്ടുള്ളതെന്ന് ദില്ലി പോലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ ആന്‍ഡ് ചീഫ് പിആര്‍ഒ ദേപേന്ദ്ര പഥക് പറഞ്ഞു.

 വീഡിയോ സോഷ്യല്‍ മീഡിയയില്‍

വീഡിയോ സോഷ്യല്‍ മീഡിയയില്‍

ഒക്ടോബര്‍ 26ന് രോഹിണിയില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പരസ്പരം ലൈംഗിക വൈകൃതത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവമുണ്ടായതെങ്കിലും നവംബര്‍ നാലിനാണ് ഇത് പുറത്തറിഞ്ഞത്. കുറ്റവാളി പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ച് പരാതി നല്‍കിയത്.

 പരാതി നല്‍കി

പരാതി നല്‍കി

ദില്ലിയിലെ മെട്രോ വിഹാര്‍ പ്രദേശത്ത് കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന 13,15 വയസ് പ്രായമുള്ള കുട്ടികളെയാണ് ലൈംഗിക വൈകൃതത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സുഹൃത്തുക്കളാണ് ആക്രമണത്തിനിരയായ രണ്ട് കുട്ടികളും.

 രണ്ട് പേര്‍ അറസ്റ്റില്‍

രണ്ട് പേര്‍ അറസ്റ്റില്‍

പ്രതികളില്‍ ഒരാളായ കന്‍വാര്‍ സിംഗിന് മോഷണത്തിലും പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. ആണ്‍കുട്ടികളെ തടവില്‍ വെച്ചതിനും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ച സംഭവത്തിലുമാണ് കേസെടുത്തിട്ടുള്ളത്.

 വീഡിയോയില്‍ പകര്‍ത്തി

വീഡിയോയില്‍ പകര്‍ത്തി

ആണ്‍കുട്ടികളെ പരസ്പരം ലൈംഗിക വൈകൃതത്തിന് ഇരയാക്കിയ ശേഷം വീഡിയോയില്‍ പകര്‍ത്തിയ പ്രതികള്‍ വീഡിയോ ഇന്‍റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. സിഗരറ്റ് കുറ്റി വെച്ച് പൊള്ളിച്ച ശേഷം സ്വകാര്യ ഭാഗത്ത് പെട്രോള്‍ ഒഴിക്കുകയും മുളകുപൊടിയും വിതറുകയും ചെയ്തിരുന്നു.

 ആണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

ആണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

പീഡനത്തിനിരയായി ഗുരുതരാവസ്ഥയിലായ രണ്ട് ആണ്‍കുട്ടികളേയും രോഹണിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. അ‍ഞ്ച് മണിക്കൂര്‍ വസ്ത്രമുരിഞ്ഞ് പീഡിപ്പിച്ചുവെന്നും പോലീസ് പറയുന്നു.

English summary
Ten persons subjected two minors to third degree, forced them to sexually assault each other, and filmed the crime in west Delhi, following which two accused have been arrested, police said on Sunday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്