പൊതുസ്ഥലത്തെ പുകവലി ചോദ്യം ചെയ്തു: ബൈക്കിന് മുകളിലേയ്ക്ക് കാറിടിച്ചുകയറ്റിക്കൊന്നു! മദ്യലഹരി!
സംഭവത്തില്‍ 21 കാരന്‍ മരിക്കുകയും സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു
ദില്ലി: പൊതുസ്ഥലത്ത് പുകവലി ചോദ്യം ചെയ്ത യുവാവിനെ ബൈക്കിന് മുകളിലേയ്ക്ക് കാറിടിച്ച് കയറ്റി കൊലപ്പെടുത്തി. പൊതുസ്ഥലത്ത് പുകവലിച്ച നിയമവിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബൈക്കിന് മുകളിലേയ്ക്ക് കാറിടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ 21 കാരന്‍ മരിക്കുകയും സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ദില്ലിയിലെ ഐഐടി വിസിറ്റിംഗ് പ്രൊഫസറുടെ മകനാണ് കുറ്റാരോപിതനായ നിയമബിരുദ വിദ്യാര്‍ത്ഥി. ഞായറാഴ്ചയായിരുന്നു സംഭവം.
ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥികളായ ഗുര്‍പ്രീത് സിംഗും സുഹൃത്ത് മനീന്ദര്‍ സിംഗും ഡോക്യുമെന്‍ററി ഷൂട്ടിംഗ് കഴിഞ്ഞ് വരുമ്പോഴായിരുന്നു സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഭക്ഷണം കഴിക്കുന്നതിനായി സഫ്ദര്‍ ജംഗ് ആശുപത്രിയ്ക്ക് സമീപമുള്ള ഫുഡ് ജോയിന്‍റില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്തുവച്ച് പുകലിക്കാന്‍ ആരംഭിച്ച രോഹിത് കൃഷ്ണ മഹാന്ത എന്ന യുവാവിനെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. മദ്യലഹരിയിലായിരുന്ന രോഹിതുമായി വാക്കേറ്റമുണ്ടായെങ്കിലും സമീപത്ത് ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് പ്രശ്നം പരിഹരിക്കുകയും ഇരുവരോടും അവിടം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ബൈക്കില്‍ പോയ തന്‍റ് കാറില്‍ പിന്‍തുടര്‍ന്ന രോഹിത് നാല് മീറ്റര്‍ ദൂരം പിന്നിട്ട ശേഷം ബൈക്കിന് മുകളിലേയ്ക്ക് കാറിടിച്ച് കയറ്റുകയായിരുന്നു. ഇതിനിടെ രോഹിത് ഓടിച്ചിരുന്ന ഫോര്‍ഡ് ഫിഗോ ഒരു ഓട്ടോറിക്ഷയേയും ക്യാബിനേയും ഇടിച്ചു. തുടര്‍ന്ന് ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് ഇരുവരെയും എയിംസ് ട്രോമാ സെന്‍ററില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ബുധനാഴ്ചയാണ് ഗുര്‍പ്രീതിന്‍റെ മരണം സംഭവിക്കുന്നത്. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡിഫന്‍സ് കോളനിയില്‍ നിന്ന് അറസ്റ്റ് ചെയ്ത രോഹിതിനെ ജാമ്യത്തില്‍ വിട്ടയച്ചു.
എന്നാല്‍ ഇത് ഒരു സാധാരണ അപകടമല്ല കൊലപാതക ശ്രമമാണെന്ന് ആരോപിച്ച് ഗുര്‍പ്രീതിന്‍റെ കുടുംബം സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍ ആരംഭിച്ചത്. 2015ല്‍ ജിന്‍ഡാല്‍ നിയമ സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ രോഹിത് അസം സര്‍ക്കാരിന്‍റെ ലോ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി പ്രാക്ടീസ് ചെയ്തുവരികയാണ്.












Click it and Unblock the Notifications