Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുകാര്‍ വിവാഹമുറപ്പിച്ചു; പഴയകാമുകനെ യുവതിയും ഭാവിവരനും ചേര്‍ന്ന് കൊന്ന് പുഴയിലെറിഞ്ഞു

ദില്ലി: ഭീഷണിപ്പെടുത്തിയ മുന്‍ കാമുകനെ യുവതി കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞു. സംഭവത്തില്‍ ഡോളി ചൗധരിയെന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു യുവാവുമായുള്ള ബന്ധം മനസ്സിലായതിനെ തുടര്‍ന്ന് 23 കാരനായ സുശീല്‍ കുമാര്‍ ഡോളിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്‍കാമുകനായ സൂശീലിനെ യുവതി കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തില്‍ യുവതിയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് ചില സംസയങ്ങളെ തുടര്‍ന്ന് പോലീസ് വീണ്ടും യുവതിയെ കസ്റ്റഡിയെലുത്ത് ചോദ്യം ചെയ്യുകയായിരുന്നു..

കാണാനില്ലെന്ന് പരാതി

കാണാനില്ലെന്ന് പരാതി

ഓഗസ്റ്റ് 16 ന് സുശീലിന്റെ പിതാവ് യുവാവിനെ കാണാനില്ലെന്ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തറിഞ്ഞത്. സംശയം തോന്നിയതിനെ തുടര്‍ന്ന് രണ്ടാമതും കസ്റ്റഡിയിലെടത്തും ചോദ്യം ചെയ്തപ്പോഴാണ് ഡോളി പോലീസിനോട് കുറ്റസമ്മതം നടത്തിയത്.

പുതിയ സുഹൃത്ത്

പുതിയ സുഹൃത്ത്

പുതിയ സുഹൃത്തായ മോഹിത്തിനൊപ്പം ജീവിക്കാന്‍ പോകുന്നുവെന്ന ധാരണയില്‍ സുശീല്‍ തന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തന്റെ നന്ധ ദൃശ്യങ്ങളടക്കം പുറത്തുവിടുമെന്നും പൊതു സമൂഹത്തിന് മുന്നില്‍ അപമാനിക്കും എന്നും പറഞ്ഞായിരുന്നു ഭീഷണി.

പോലീസിനോട്

പോലീസിനോട്

ആദ്യഘട്ടത്തില്‍ ഭീഷണിയെ അവഗണിച്ചെങ്കിലും ഇത് തുടര്‍ന്നപ്പോള്‍ താന്‍ സുശീലിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഡോളി ചോദ്യം ചെയ്യലിനൊടുവില്‍ പോലീസിനോട് വ്യക്തമാക്കി. ഇതിനിടെ മോഹിതിന്റെ ഭാര്യ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.

മോഹിത് ബാംഗ്ലൂരിലേക്ക്

മോഹിത് ബാംഗ്ലൂരിലേക്ക്

ഡോളിയും മോഹിതും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെയായിരുന്നു മോഹിതിന്റെ ഭാര്യ ആത്മഹത്യ ചെയ്തത്. പിന്നീട് മോഹിത് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു. ഭാര്യയുടെ വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു മോഹിതിന്റെ നാടുവിടല്‍.

ഫോണ്‍കോളുകളിലൂടെ

ഫോണ്‍കോളുകളിലൂടെ

ബാംഗ്ലൂരിലേക്ക് നാടുവിട്ടെങ്കിലും മോഹിതും ഡോളിയുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. ഫോണ്‍കോളുകളിലൂടെയായിരുന്നു ബന്ധം. ഇതിനിടെ മോഹിതും ഡോളിയും തമ്മില്‍ വിവാഹിതരാകും എന്ന് കരുതിയ സുശീല്‍ ഡോളിയെ ഭീഷണിപ്പെടുത്തുകായിരുന്നു.

മനീഷ് ചൗധരി എന്ന യുവാവുമായി

മനീഷ് ചൗധരി എന്ന യുവാവുമായി

ഭീഷണി തുടര്‍ന്നപ്പോള്‍ ഓഗസ്റ്റ് 11 ന് മഥുരയില്‍ വെച്ച് കാണാമെന്ന് ഡോളി സുശീലിനെ അറിയിച്ചു. ഇതിനിടെ തന്നെ ഡോളിക്കായി മനീഷ് ചൗധരി എന്ന യുവാവുമായി ഡോളിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. മഥുരയില്‍ എത്തിയ ഡോളി പകല്‍ മുഴുവന്‍ ടൗണില്‍ ചുറ്റിക്കറങ്ങി.

ജ്യൂസില്‍ ഉറക്കഗുളിക

ജ്യൂസില്‍ ഉറക്കഗുളിക

ഒടുവില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി ഡോളി സുശീലിനെ ബോധരഹിതനാക്കി. തുടര്‍ന്ന് മനീഷും ഡോളിയും ചേര്‍ന്ന് സുശീലിനെ യമുന നദിയില്‍ എറിയുകയായിരുന്നു. ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു.

ഒന്നിച്ചു ജീവിക്കാന്‍

ഒന്നിച്ചു ജീവിക്കാന്‍

മോഹിത്തുമായുള്ള ബന്ധം അവസാനിപ്പിച്ച ഡോളി മനീഷുമായി വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് സുശീല്‍ അറിഞ്ഞിരുന്നില്ല. സുശീല്‍ അപ്പോഴും കരുതിയത് ഡോളി മോഹിത്തുമായി വിവാഹം കഴിക്കാന്‍ പോവുകയായിരുന്നുഎന്നാണ്.

ആസുത്രണം

ആസുത്രണം

ഇതിനിടെ സുശീലിന്റെ ഭീഷണിയെക്കുറിച്ച് ഡോളി മനീഷിനോട് സമീപിച്ചിരുന്നു. തുടര്‍ന്നായിരുന്നു മനീഷിനെ കൊലപ്പെടുത്താന്‍ ഇരുവരും പദ്ധതികള്‍ ആസുത്രണം ചെയ്തത്. കഴിഞ്ഞ ആറേഴും വര്‍ഷമായി ഡോളിയും സുശീലും പ്രണയത്തിലായിരുന്നെന്നാണ് സൂശീലിന്റെ പിതാവ് പോലീസിന് നല്‍കിയ വിവരം.

കേരളത്തിന് കെെത്താങ്ങാവുക

കേരളത്തിന് കെെത്താങ്ങാവുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+